/kalakaumudi/media/post_banners/97a87313e9b110abf79e02d99880b595f80d40a44d33d5b0e48347bb4b27aada.png)
വാഹനപ്രേമികൾക്ക് പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമാണ് വാഗൺ ആർ. നിരത്ത് കീഴടക്കിയ വാഹനത്തിന്റെ പുത്തൻ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ഒരു മിനി വാൻ പോലെ വേറിട്ട ഡിസൈനിങ്ങിലാണ് പുത്തൻ വാഗൺ ആറിന്റെ വരവ്. വാഗൺ ആർ സ്‌മൈൽ എന്നാണ് വാഹനത്തിന് പേരിട്ടിരിക്കുന്നത്. 657 സിസി മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് സ്‌മൈലിന്റെ കരുത്ത്.
58 എൻഎം ആണ് പരമാവധി ടോർക്. സ്റ്റാൻഡേഡ് സിവിടി ട്രാൻസ്മിഷനുണ്ട്. മൂന്ന് വേരിയന്റിലാണ് കമ്പനി സ്‌മൈൽ പുറത്തിറക്കുന്നത്. മികച്ച യാത്രാനുഭവമാണ് കമ്പനി ഓഫർ ചെയ്യുന്നത്.
ഒറ്റ നോട്ടത്തിൽ സുസുക്കി ആൾട്ടോ ലാപിനോട് സാദൃശ്യം തോന്നും വാഗൺ ആർ സ്‌മൈലിനെ നോക്കുമ്പോൾ. ഇരുവശത്തേക്കും തുറക്കുന്ന ഇലക്ട്രിക് സ്ലൈഡിങ് ഡോറുകളാണ് സ്‌മൈലിന് നൽകിയിരിക്കുന്നത്.
1.29 മില്യണ്‍ യെന്‍ മുതല്‍ 1.71 മില്യണ്‍ യെന്‍ വരെയാണ് വാഹനത്തിന്‍റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് ഏകദേശം 8.60 ലക്ഷം മുതല്‍ 11.39 ലക്ഷം ഇന്ത്യന്‍ രൂപ വരെ വരും. സെപ്തംബർ പത്തു മുതലാണ് സ്‌മൈൽ ജപ്പാനിൽ വിൽപ്പന ആരംഭിക്കുന്നത്.