/kalakaumudi/media/post_banners/550d67cc81a34260b449aaa7fcfd9f8bc9bafe1f75371bec1ab7a7f076c4cb11.jpg)
സുസുക്കിയുടെ ഏറ്റവും പുതിയ മോഡൽ ഇരുചക്ര വാഹനമായ ബാൻഡിറ്റ് 150 ഉടൻ വിപണികളിൽ അവതരിപ്പിച്ചു. ഒട്ടനവധി പുതുമകളോടെയാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. യുവാക്കളെയാണ് ബാൻഡിറ്റ് ലക്ഷ്യം വെച്ചിരിക്കുന്നത്. 147.3 സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 19.2 ബിഎച്ച്പിയും 14 എൻഎം ടോർക്കും നൽകും. ൬ സ്പീഡ് ഗിയർ ബോക്സ് ആണ് ബൈക്കിന്റെ മറ്റൊരു പ്രത്യേകത. ജിക്സർ 150 ആണ് ബാൻഡിറ്റ് 150യുടെ എതിരാളി. എന്നാൽ ബൈക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. മുൻ വശത്തും പിന് വശത്തും ഡിസ്ക് ബ്രെക്ക് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ബൈക്കിന്റെ ഡിസൈനിങ്ങിലും സുസൂക്കി പുതുമ കൊണ്ടുവന്നിട്ടുണ്ട്. പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, നീണ്ടുനിവര്‍ന്ന ഫ്യുവല്‍ ടാങ്ക്, ഫ്‌ളാറ്റ് ഹാന്‍ഡില്‍ ബാര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് കണ്‍സോള്‍, എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നീ സംവിധാനങ്ങൾ ബൈക്കിന്റെ മാറ്റ് കൂട്ടുന്നു. വാഹന പ്രേമികൾക്ക് ഹരം പകരുന്ന മോഡലാകും എന്ന കാര്യത്തിൽ സംശയമില്ല.