എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ T 600 ഇന്ത്യന്‍ വിപണിയില്‍

എസ്ഡബ്ല്യുഎം പൂനെയില്‍ നടന്ന ഗ്രേറ്റ് ട്രെയില്‍ അഡ്വഞ്ചര്‍ പരിപാടിയില്‍ സൂപ്പര്‍ഡ്യൂവല്‍ T 600 നെ അവതരിപ്പിച്ചു. ഇന്ത്യയില്‍ കൈനറ്റിക് ഗ്രൂപ്പാണ് എസ്ഡബ്ല്യുഎം ബൈക്കുകളെ വില്‍ക്കുക.

author-image
BINDU PP
New Update
എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ T 600 ഇന്ത്യന്‍ വിപണിയില്‍

എസ്ഡബ്ല്യുഎം പൂനെയില്‍ നടന്ന ഗ്രേറ്റ് ട്രെയില്‍ അഡ്വഞ്ചര്‍ പരിപാടിയില്‍ സൂപ്പര്‍ഡ്യൂവല്‍ T 600 നെ അവതരിപ്പിച്ചു. ഇന്ത്യയില്‍ കൈനറ്റിക് ഗ്രൂപ്പാണ് എസ്ഡബ്ല്യുഎം ബൈക്കുകളെ വില്‍ക്കുക. ആറര ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ T 600 ജൂലായ് മാസത്തോടെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.ഓഫ്‌റോഡിംഗ് ശേഷിയുള്ള ഇടത്തരം ബൈക്കാണ് സൂപ്പര്‍ഡ്യൂവല്‍ T 600. പരമാവധി 54 bhp കരുത്തും 53.5 Nm torque ഉം എഞ്ചിന്‍ സൃഷ്ടിക്കും. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് പിന്‍ചക്രത്തിലേക്ക് എഞ്ചിന്‍ കരുത്ത് എത്തിക്കുക. ക്രാഷ് ഗാര്‍ഡുകള്‍, ലഗ്ഗേജ് റാക്ക്, പാനിയറുകള്‍ മുതലായ പൂര്‍ണ ആക്‌സസറികളുള്ള ബൈക്കിന്റെ ഭാരം 169 കിലോയാണ്.

swum super dual