ടാറ്റ അൽട്രോസിന്റെ ഓട്ടോമാറ്റിക്ക് മോഡലിന്റെ ബുക്കിങ് അനൗദ്യോഗികമായി വിവിധ ഡീലർഷിപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഈ മാസം തന്നെ വാഹനം വിപണിയിലെത്തുമെന്നാണ് സൂചനകൾ. മാനുവൽ ട്രാൻസ്മിഷൻ മോഡലിൽ നിന്ന് ഒരു ലക്ഷത്തിനടുത്ത് ഓട്ടോമാറ്റിക്കിന് വില കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടാറ്റ അൽട്രോസിന് സേഫ്റ്റിയും മറ്റ് അനവധി ഫീച്ചറും ടാറ്റ നൽകിയിരുന്നു, ഓട്ടോമാറ്റിക്ക് ഗിയർബോക്‌സ് നൽകിയിരുന്നില്ല എന്നത്, അൽട്രോസ് നോക്കിപ്പോകുന്നവരിൽ വലിയ ഒരു വിഭാഗത്തെയും പിറകോട്ടടിച്ച കാര്യമായിരുന്നു . ആ കുറവ് ഉടൻ തന്നെ ടാറ്റ തിരുത്തുമെന്നാണ് സൂചനകൾ.
പുറത്തുവരുന്ന സൂചനകൾ അനുസരിച്ച് ഡി സി ടി ഓട്ടോമാറ്റിക്ക് ഗിയർ ബോക്‌സായിരിക്കും വാഹനത്തിന് കമ്പനി നൽകുക. 85 ബി എച്ച്പി പവറും 113 എൻ എം ടോർക്കുമുള്ള 1.2 ലിറ്റർ എഞ്ചിനൊപ്പം ഡി സി ടി ഗിയർബോക്‌സ് കൂടി വരുന്നതോടെ അൽട്രോസിന്റെ പെർഫോമൻസ് കൂടുതൽ മെച്ചപ്പെടുമെന്നാണ് കരുതുന്നത്.