ടൊയോട്ട ഇന്നോവയെ വെല്ലാന്‍ ഹെക്‌സ

ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ കാര്‍ ഹെക്‌സ കൊച്ചിയില്‍ പുറത്തിറക്കി. ടൊയോട്ട ഇന്നോവയെ വെല്ലാന്‍ എത്തിയിരിക്കുന്ന ഹെക്‌സയ്ക്ക് പന്ത്രണ്ടര ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. ലോകത്തിലെ അഞ്ചാമത് വലിയ കാര്‍ നിര്‍മാതാവായ ടാറ്റ പുതിയ ക്രോസോവര്‍ യൂട്ടിലിറ്റി വാഹനമായ ഹെക്‌സയുമായി വിപണിപിടിക്കാനൊരുങ്ങുകയാണ്.

author-image
Greeshma G Nair
New Update
 ടൊയോട്ട ഇന്നോവയെ വെല്ലാന്‍   ഹെക്‌സ

കൊച്ചി: ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ കാര്‍ ഹെക്‌സ കൊച്ചിയില്‍ പുറത്തിറക്കി.

ടൊയോട്ട ഇന്നോവയെ വെല്ലാന്‍ എത്തിയിരിക്കുന്ന ഹെക്‌സയ്ക്ക് പന്ത്രണ്ടര ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. ലോകത്തിലെ അഞ്ചാമത് വലിയ കാര്‍ നിര്‍മാതാവായ ടാറ്റ പുതിയ ക്രോസോവര്‍ യൂട്ടിലിറ്റി വാഹനമായ ഹെക്‌സയുമായി വിപണിപിടിക്കാനൊരുങ്ങുകയാണ്.

ടൊയോട്ട ഇന്നോവയോട് മത്സരിക്കാന്‍ വേണ്ടിയിറക്കിയ ആര്യ ക്ലച്ച് പിടിക്കാത്ത സാചര്യത്തിലാണ് ഹെക്‌സ എന്ന സെവന്‍സീറ്റര്‍ ക്രോസോവറിനെ ടാറ്റ രംഗത്തിറക്കിയത്. ക്രിസ്റ്റയോടാണ് ഹെക്‌സയുടെു മല്‍സരം.

ഡേ ടൈം റണ്ണിംഗ് ലാമ്പ് ഉള്‍പ്പെടുത്തിയിട്ടുള്ള പിന്നിലേക്ക് വലിച്ചുനീട്ടിയതുപോലുള്ള ഹെഡ്‌ലാമ്പാണ് ഹെക്‌സയുടെ മുഖ്യാകര്‍ഷണങ്ങളില്‍ ഒന്ന്. വീതി കൂടിയ ഗ്രില്ല്, ക്യാരക്ടര്‍ ലൈനോടുകൂടിയ ബോണറ്റ്, ഫോഗ് ലാമ്പ് എന്നിവ മറ്റ് സവിശേഷതകള്‍. 19 ഇഞ്ച് അലോയ് വീലുകളും വീല്‍ ആര്‍ച്ചുകളും, റൂഫ് റെയിലുമാണ് മറ്റ് ആകര്‍ഷണങ്ങള്‍.

innova hexa