ടാറ്റ മോട്ടോഴ്‌സ് പുതിയ പിക്കപ്പുകള്‍ അവതരിപ്പിച്ചു

പുതിയ പിക്കപ്പുകള്‍ അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്‌സ്. ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഏറ്റവും പുതിയ ഇന്‍ട്ര വി70, വി20 ഗോള്‍ഡ് പിക്കപ്പുകളും എയ്സ് എച്ച്ടിപ്ലസുമാണ് അവതരിപ്പിച്ചത്.

author-image
anu
New Update
ടാറ്റ മോട്ടോഴ്‌സ് പുതിയ പിക്കപ്പുകള്‍ അവതരിപ്പിച്ചു

 

തൃശൂര്‍: പുതിയ പിക്കപ്പുകള്‍ അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്‌സ്. ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഏറ്റവും പുതിയ ഇന്‍ട്ര വി70, വി20 ഗോള്‍ഡ് പിക്കപ്പുകളും എയ്സ് എച്ച്ടിപ്ലസുമാണ് അവതരിപ്പിച്ചത്. തുടക്കം മുതല്‍ അവസാനം വരെയുള്ള ഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് വാഹനങ്ങള്‍ വിപണിയിലെത്തുന്നത്.

കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലോഡുകള്‍ കൂടുതല്‍ ദൂരത്തേക്ക് എത്തിക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ വാഹനങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ക്ലാസ് ഫീച്ചറുകളില്‍ മികച്ചത് വാഗ്ദാനം ചെയ്യുന്ന ഈ വാഹനങ്ങള്‍, നഗരങ്ങളിലും ഗ്രാമങ്ങളിലും ഉയര്‍ന്ന ലാഭവും ഉല്‍പ്പാദനക്ഷമതയും നല്‍കുന്ന വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. ഇതോടൊപ്പം ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ വാണിജ്യ വാഹന മോഡലുകളായ ഇന്‍ട്രാ വി 50, എയ്സ് ഡീസല്‍ വാഹനങ്ങളുടെ പരിഷ്‌കരിച്ച പതിപ്പുകളും കമ്പനി പുറത്തിറക്കി.

ഇന്ധന ഉപഭോഗം കുറയ്ക്കുന്ന രീതിയിലാണ് പരിഷ്‌കരിച്ച പതിപ്പുകളും നിരത്തുകളിലെത്തുന്നത്. ഈ പുതിയ ലോഞ്ചുകളിലൂടെ, ടാറ്റ മോട്ടോഴ്സ് ചെറിയ വാണിജ്യ വാഹനങ്ങളുടെയും പിക്കപ്പുകളുടെയും വിശാലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നു. ഇത് ഉപഭോക്താക്കളെ അവരുടെ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ വാഹനം തിരഞ്ഞെടുക്കാന്‍ പ്രാപ്തരാക്കുന്നു. രാജ്യത്തെ എല്ലാ ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന ഡീലര്‍ഷിപ്പുകളിലും പുതിയ വാഹനങ്ങളുടെ ബുക്കിങും ആരംഭിച്ചതായി കമ്പനി അറിയിച്ചു.

 

Latest News Tata Motors auto mobiles