/kalakaumudi/media/post_banners/5e1b121898b75f7242a4ad37f693a19f805f2301aa915a819518d50f447a6037.jpg)
കൊച്ചി: ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ വില്‍പനയില്‍ മുന്നേറ്റം തുടര്‍ന്ന് ടാറ്റാ മോട്ടോഴ്‌സ് ഇ വി. വര്‍ഷാവര്‍ഷ വില്‍പ്പന കണക്കുകളില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിക്കാനും ടാറ്റ മോട്ടോഴ്സിന് സാധിച്ചു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 48,000ലധികം വൈദ്യുത വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്സ് വിറ്റഴിച്ചത്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രം ഇതിനകം 37,000ലധികം യൂണിറ്റുകളുടെ വില്‍പ്പന പൂര്‍ത്തിയാക്കി. ഇത് വൈദ്യുത വാഹനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് വ്യക്തമാക്കുന്നു.
ടാറ്റ ഇ.വിയുടെ സമീപകാല ഡാറ്റ, അനലിറ്റിക്സ്, ഉപഭോക്തൃ പ്രതികരണങ്ങള്‍ എന്നിവ വാഹന വിപണിയെ പുനര്‍നിര്‍മ്മിക്കുന്ന വിവിധ ഘടകങ്ങളാല്‍ നയിക്കപ്പെടുന്ന ശ്രദ്ധേയമായ വിജയത്തിലേക്കും ഇ.വികളോടുള്ള വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യത്തിലേക്കും വെളിച്ചം വീശുന്നു. വാഹനങ്ങള്‍ വാങ്ങുന്നവരില്‍ 22 ശതമാനവും സ്ത്രീകളാണെന്നാണ് പുതിയ കണക്കുകള്‍.