ഇവി തരംഗത്തിലും സിഎന്‍ജി കാറുകള്‍ക്ക് പ്രിയമേറുന്നു;വമ്പന്‍ പദ്ധതിയുമായി ടാറ്റ

By Greeshma Rakesh.09 11 2023

imran-azhar

 

 

കൊച്ചി : ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായി ടാറ്റ മോട്ടോഴ്‌സ് സിഎന്‍ജി വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സിഎന്‍ജി വാഹനങ്ങള്‍ കൂടുതല്‍ അഭിലഷണീയവും പ്രായോഗികവുമാക്കുകയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ലക്ഷ്യം.

 

ഇരട്ട സിലിണ്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്, സിഎന്‍ജി വാഹനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. സുസ്ഥിരതയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയും രാജ്യത്ത് സിഎന്‍ജി വാഹനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയും അംഗീകരിക്കുന്നതാണ് ഈ തന്ത്രപരമായ തീരുമാനം.

 


കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളില്‍ സിഎന്‍ജി കാറുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചുവരുന്നു, പ്രത്യേകിച്ച് യാത്ര വാഹനങ്ങളുടെ കാര്യത്തില്‍. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടതും മോഡലുകളിലെ വൈവിധ്യവും ഈ കുതിപ്പിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടികാട്ടപ്പെടുന്നു.

 

ഏകദേശം 17-18 വേരിയന്റുകളുള്ള, സിഎന്‍ജി മോഡലുകളുടെ വൈവിധ്യമാര്‍ന്ന ശ്രേണിയാണ് ഇന്ത്യന്‍ വിപണിയില്‍ നിലവിലുള്ളത്. പെട്രോള്‍ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍, സിഎന്‍ജി വാഹനങ്ങള്‍ക്ക് കുറഞ്ഞ ചെലവാണുള്ളത്.

 

രാജ്യത്ത് സിഎന്‍ജി സ്റ്റേഷനുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് 1500 സ്റ്റേഷനുകളായിരുന്നടുത്ത് ഇന്ന് ഏകദേശം 5,500 എണ്ണമുണ്ട്.

 

OTHER SECTIONS