By Priya .23 08 2022
ചിങ്ങ മാസത്തില്‍ കേരളത്തില്‍ 1001 കാറുകള്‍ വിതരണത്തിന് എത്തിച്ചിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്സ്. ഈ മാസത്തില്‍ തങ്ങളുടെ പുതിയ ടാറ്റ കാറിനെ ഒരുങ്ങിയ ഉപഭോക്താക്കള്‍ക്കായി പരമ്പരാഗത മലയാളി രീതിയിലാണ് കാറുകള്‍ എത്തിച്ചത്. കേരളത്തിലെ വിവിധ ഡീലര്‍ഷിപ്പുകളില്‍ ടാറ്റ വാഹനങ്ങള്‍ ഡെലിവറിക്കായി സജ്ജമാണ് എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഓണത്തിന് മുന്‍പായി ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു.കാറുകളിലും എസ്യുവികളിലും അതാത് സെഗ്മെന്റുകളില്‍റ്റ മുന്‍നിരയില്‍ തന്നെ തുടരുകയാണ് എന്ന് കമ്പനി പറയുന്നു. ഓണത്തോടനുബന്ധിച്ച് കാറുകള്‍ക്ക് 60,000 രൂപ വരെയുള്ള ആകര്‍ഷകമായ ഓഫറുകളും മുന്‍ഗണനാ ഡെലിവറിയുമാണ് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിലക്കുറവിനൊപ്പം ഉപഭോക്താക്കള്‍ക്ക് വാഹനം നേരത്തെ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.ആകര്‍ഷകമായ ഫിനാന്‍സ് പദ്ധതികള്‍ക്കായി ടാറ്റ മോട്ടോഴ്സ് പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുമായും സ്വകാര്യ, പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളുമായും ധാരണയിലെത്തി കഴിഞ്ഞു.
95 ശതമാനം വരെ റോഡ് ഫിനാന്‍സ്, വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്ക് ഏഴ് വര്‍ഷത്തെ ലോണ്‍ കാലാവധി എന്നിവയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ത്യയിലെ ടാറ്റ മോട്ടോഴ്‌സിന്റെ മുന്‍നിര വിപണികളില്‍ ഒന്നാണ് കേരളം.
ഉപഭോക്താക്കള്‍ക്കൊപ്പം ഓണം ആഘോഷിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഓണാഘോഷത്തിന് ആകര്‍ഷകമായ ഓഫറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട 'ന്യൂ ഫോര്‍ എവര്‍' ശ്രേണിയിലുള്ള കാറുകളിലൂടെ ഉപഭോക്തൃ സംതൃപ്തി തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും ഓണാഘോഷ നാളുകളില്‍ പുതിയ ഉപഭോക്താക്കളെയും തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് സെയില്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ കെയര്‍ വൈസ് പ്രസിഡന്റ് രാജന്‍ അംബ പറഞ്ഞു.
കമ്പനിയുടെ വളര്‍ച്ച നിലനിര്‍ത്തുന്നതില്‍ കേരളം പ്രധാന വിപണിയാണെന്നും കമ്പനിയുടെ സുസ്ഥിര വളര്‍ച്ചക്ക് സംസ്ഥാനം ഒട്ടേറെ അവസരങ്ങള്‍ നല്‍കിയതായും ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും കമ്പനി നടത്തി വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.