പുതിയ മോഡലുകളും പരിഷ്‌കരിച്ച പതിപ്പുകളും പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്

ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ജനപ്രിയ വാണിജ്യ വാഹന മോഡലുകളായ ഇന്‍ട്രാ വി 50, എയ്സ് ഡീസല്‍ വാഹനങ്ങളുടെ പരിഷ്‌കരിച്ച പതിപ്പുകള്‍ പുറത്തിറക്കി.

author-image
anu
New Update
പുതിയ മോഡലുകളും പരിഷ്‌കരിച്ച പതിപ്പുകളും പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്

 

കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ജനപ്രിയ വാണിജ്യ വാഹന മോഡലുകളായ ഇന്‍ട്രാ വി 50, എയ്സ് ഡീസല്‍ വാഹനങ്ങളുടെ പരിഷ്‌കരിച്ച പതിപ്പുകള്‍ പുറത്തിറക്കി. ഇന്ധന ഉപഭോഗം കുറയ്ക്കുന്ന രീതിയിലാണ് പരിഷ്‌കരിച്ച പതിപ്പുകള്‍ നിരത്തുകളിലെത്തുന്നത്. ഇതോടൊപ്പം തങ്ങളുടെ ഏറ്റവും പുതിയ ഇന്‍ട്ര വി70, വി20 ഗോള്‍ഡ് പിക്കപ്പുകളും എയ്സ് എച്ച്ടിപ്ലസും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

വിശ്വസനീയമായ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ടാറ്റ ഇന്‍ട്ര വി70 മോഡലിന്. ഫല്‍റ്റ് എഡ്ജ് ടെലിമാറ്റിക്സ് സംവിധാനവും 9.7 അടി നീളമുള്ള ലോഡ് ബോഡിയുമുണ്ട്. 800 കിലോമീറ്ററിലധികം ദൂരപരിധിയും 1200 കിലോഗ്രാം വര്‍ധിപ്പിച്ച പേലോഡ് ശേഷിയുള്ള, ഉത്കണ്ഠയില്ലാത്ത യാത്രക്കായി രൂപകല്‍പന ചെയ്യപ്പെട്ട ഇന്ത്യയുടെ ആദ്യത്തെ ദ്വിഇന്ധന പിക്കപ്പാണ് ടാറ്റ ഇന്‍ട്രാ വി 20 ഗോള്‍ഡ്. കാര്യക്ഷമമായ ഫല്‍റ്റ് മാനേജ്മെന്റിനായി ഫല്‍റ്റ് എഡ്ജ് ടെലിമാറ്റിക്സ് സംവിധാനവും ഇതിന്റെ പ്രധാന സവിശേഷതയാണ്.

1,200 കിലോഗ്രാം വര്‍ധിപ്പിച്ച പേലോഡ് കപ്പാസിറ്റിയും എവിടെയും പോകാനുള്ള ശേഷിയുള്ള മൂന്ന് സിഎന്‍ജി ടാങ്കുകളുമുണ്ട്. ദൈര്‍ഘ്യമേറിയ ലോഡ് ബോഡിയും 900 കിലോഗ്രാം വര്‍ധിപ്പിച്ച പേലോഡ് കപ്പാസിറ്റിയുമുള്ള ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്റെ ഉയര്‍ന്ന കരുത്തും കാര്യക്ഷമതയുമായാണ് പുതിയ എയ്സ് എച്ച്ടിപ്ലസ് വരുന്നത്. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവ് ഉടമസ്ഥാവകാശ വാഗ്ദാനവുമായാണ് ടാറ്റ ഇന്‍ട്രാ വി50 എത്തുന്നത്.

വിവധ ആവശ്യങ്ങള്‍ക്ക് പരിഹാരമാകുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക് ഉപജീവനമാര്‍ഗവും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതുമാണ് ടാറ്റ മോട്ടോഴ്സിന്റെ ചെറുകിട വാണിജ്യ വാഹനങ്ങളും പിക്കപ്പുകളുമെന്ന് പുതിയ വാഹന നിര അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ് പറഞ്ഞു.

automobile Latest News