വിറ്റാര ബ്രേസക്ക് എതിരാളിയായി ടാറ്റ നെക്സൻ

017 സെപ്റ്റംബർ 21ന് ആണ് ടാറ്റ നെക്സൻ വിപണിയിൽ അവതരിപ്പിച്ചത്.

author-image
Sooraj S
New Update
വിറ്റാര ബ്രേസക്ക് എതിരാളിയായി ടാറ്റ നെക്സൻ

017 സെപ്റ്റംബർ 21ന് ആണ് ടാറ്റ നെക്സൻ വിപണിയിൽ അവതരിപ്പിച്ചത്. അന്നുമുതൽ ഇന്നുവരെ നെക്സൻന്റെ ജനപ്രീതിയിൽ ഇടിവ് സംഭവിച്ചിട്ടില്ല. ടാറ്റയുടെ വാഹന വിപണിയിൽ വൻ കുതിപ്പാണ് നെക്സൻ നേടിക്കൊടുത്തത്. കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹനമാണ് നെക്സൻ. നിരവധി പുത്തൻ സാങ്കേതികവിദ്യകളിലൂടെയാണ് നെക്സൻ നിർമ്മിച്ചിരിക്കുന്നത്. പ്രതിദിനം 136 ‘നെക്സൻ’ വാഹനങ്ങൾ രാജ്യത്ത് വിറ്റഴിയുന്നു എന്നാണ് കണക്ക്. വാഹനത്തിന്റെ ഇന്റീരിയർ ഡിസൈനിങ്ങും വേറിട്ടതാണ്. 1.2 ലീറ്റർ, മൂന്നു സിലിണ്ടർ, ടർബോ പെട്രോൾ എൻജിനാണ് നെക്സനിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 110 ബി എച്ച് പി പവറും,170 എൻ എം ടോർക്കും നൽകുന്നു. 21.5 കെ എം പി എൽ മൈലേജാണ് കമ്പിനി വാഗ്ദാനം ചെയ്യുന്നത്. ഓഗസ്റ്റ് മാസം 16ന് നെക്സന്റെ ഉൽപ്പാദനം 50,000 യൂണിറ്റായി പിന്നിടുകയും ചെയ്തിരുന്നു. 6.23 ലക്ഷം മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്.

tata nexon