/kalakaumudi/media/post_banners/af0282c7a5f979162d4f2a9c3bf4a555f3471afaba51863712d94cdd20f06856.jpg)
ന്യൂഡല്‍ഹി: ടാറ്റ മോട്ടോഴ്സിന്‍റെ കൈറ്റ് 5 ഇറങ്ങുമോ ഇല്ലയോ എന്ന അഭ്യൂഹമായിരുന്നു മാസങ്ങളായി. എന്നാല്‍ കൈറ്റ് 5, ടാറ്റ ടിഗര്‍ എന്ന പേരിലായിരിക്കും പുറത്തിറക്കുക എന്ന് സ്ഥിരീകരിച്ചു.
ഓട്ടോ എക്സ്പോ 2016ലാണ് ടാറ്റ കന്പനി കൈറ്റ് എന്ന ആശയം അവതരിപ്പിക്കുന്നത്. ടാറ്റയുടെ ടിയാഗോയുമായി സാദൃശ്യമുള്ളതായിരിക്കും ഇതെന്നാണ് സൂചനയുണ്ടായിരുന്നത്. ടിഗറിന് വില നാല് ലക്ഷം രൂപ മുതല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഹെക്സയ്ക്ക് ശേഷം വിപണിയില്‍ അവതരിപ്പിക്കുക ടാറ്റ ടിഗര്‍ ആയിരിക്കുമെന്ന് യാത്രാ വാഹന ബിസിനസ് രംഗത്തെ ടാറ്റയുടെ പ്രസിഡന്‍റ് മായങ്ക് പരീക് പറഞ്ഞു. ടാറ്റ ടിഗര്‍ മാര്‍ച്ചില്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ ടാറ്റ കന്പനി കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
