ടാറ്റ ടിഗോര്‍ ഇലക്ട്രിക്കിന്റെ പുതിയ റേഞ്ച് അടുത്താഴ്ച പുറത്തിറങ്ങും

മുംബൈ : ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് മോഡലായ ടിഗോര്‍ ഇലക്ട്രിക്കിന്റെ പുതിയ എക്സ്റ്റന്റഡ് റേഞ്ച് അടുത്ത ആഴ്ച പുറത്തിറങ്ങും.

author-image
online desk
New Update
ടാറ്റ ടിഗോര്‍ ഇലക്ട്രിക്കിന്റെ പുതിയ റേഞ്ച് അടുത്താഴ്ച പുറത്തിറങ്ങും

മുംബൈ : ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് മോഡലായ ടിഗോര്‍ ഇലക്ട്രിക്കിന്റെ പുതിയ എക്സ്റ്റന്റഡ് റേഞ്ച് അടുത്ത ആഴ്ച പുറത്തിറങ്ങും. നിലവില്‍ ഒറ്റചാര്‍ജില്‍ 142 കിലോമീറ്ററാണ് റഗുലര്‍ ടിഗോര്‍ ഇലക്ട്രിക് സഞ്ചരിക്കുക.

അതേസമയം 200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ പുതിയ എക്സ്റ്റന്റഡ് റേഞ്ചിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ഉപഭോക്താക്കള്‍ക്കും ടിഗോര്‍ എക്സ്റ്റന്റഡ് റേഞ്ച് സ്വന്തമാക്കാന്‍ സാധിച്ചേക്കും. റഗുലര്‍ ടിഗോര്‍ ഇലക്ട്രിക് നേരത്തെ ഫ്ളീറ്റ് അടിസ്ഥാനത്തില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എക്സ്റ്റന്റഡ് റേഞ്ചിന്റെ കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

രൂപത്തില്‍ റഗുലര്‍ ടിഗോര്‍ ഇലക്ട്രിക്കിന് സമാനമായിരിക്കും എക്സ്റ്റന്റഡ് റേഞ്ചും. 72 വോള്‍ട്ട് എസി ഇന്‍ഡക്ഷന്‍ മോട്ടോറാണ് റഗുലര്‍ ടിഗോര്‍ ഇവിയിലുള്ളത്. 40.23 ബിഎച്ച്പി പവറും 105 എന്‍എം ടോര്‍ക്കും ഇതില്‍ ലഭിക്കും. മണിക്കൂറില്‍ 80 കിലോമീറ്ററാണ് പരമാവധി വേഗത. 16.2 കെഡബ്ല്യുഎച്ച് ബാറ്ററിയിലാണ് ഓട്ടം. ഇതിലും റേഞ്ച് കൂടിയ ബാറ്ററിയാണ് പുതിയ ടിഗോറില്‍ ഇടംപിടിക്കുക. നിലവില്‍ ഇലക്ട്രിക് ടിഗോര്‍ എക്സ്എം വേരിയന്റിന് 10.20 ലക്ഷം രൂപയും എക്സ്ടിക്ക് 10.29 ലക്ഷവുമാണ് കൊച്ചി എക്സ്ഷോറൂം വില.

tata tigor electric new variant