/kalakaumudi/media/post_banners/89273690aba2b4b9a91e51af13cd5ae4fa3cdd6eadecc2ea3a73e7c1182b2bae.jpg)
ന്യൂഡല്‍ഹി: ടാറ്റയുടെ കോംപാക്ട് സെഡാന്‍ ടിഗോര്‍ വിപണിയില്‍. ഡല്‍ഹി എക്സ് ഷോറൂം വില 4.70 ലക്ഷം രൂപ മുതല്‍.
പെട്രോള്‍ മോഡലുകള്‍ക്ക് 4.70 ലക്ഷം രൂപ മുതല്‍ 6.19 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 5.60 ലക്ഷം രൂപ മുതല്‍ 7.06 ലക്ഷം രൂപ വരെയുമാണ് വില.
ടിയാഗോയിലും ഹെക്സയിലും ടാറ്റ മോട്ടോഴ്സ് പിന്തുടര്‍ന്ന ഇംപാക്ട് ഡിസൈന്‍ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായാണ് ടിഗോറും രൂപകല്‍പന ചെയ്തിട്ടുളളത്. ത്രിമാന ഹെഡ് ലാന്പ് സ്മൊക്ഡ് ലെന്‍സ് സഹിതം, സ്പോര്‍ട്ടി ബ്ളക്ക് ബെസല്‍, ഷാര്‍പ്പ് ടെയില്‍ ലാന്പ് എന്നിവയുണ്ട്. ഇരട്ട നിറങ്ങളില്‍ ഡാഷ് ബോര്‍ഡും ട്രിമ്മുകളും. വലിയ സീറ്റുകള്‍, 22 സ്റ്റോറജ് ഇടങ്ങള്‍, ഷോപ്പിംഗ് ബാഗുകള്‍ക്കായി ഹുക്കുകള്‍, 419 ലിറ്റര്‍ ഡിക്കി എന്നിവയുമുണ്ട് ടിഗോറില്‍.
എട്ട് സ്പീക്കറുകളുള്ള ഹാര്‍മന്‍ മ്യൂസിക് സിസ്റ്റം, നാവിഗേഷന്‍ ആപ്പ് , മൊബൈല്‍ ഫോണുകളുമായി അനായാസം പെയറിംഗ് സാധ്യമാകുന്ന ജ്യുക് കാര്‍ ആപ് എന്നിവയും ടച്ച് സ്ക്രീനുള്ള ഇന്‍ഫോടൈന്‍മന്‍റ് സംവിധാനങ്ങളും ടിഗോറിലുണ്ട്. 70 പി എസ് ശക്തിയുള്ള റെവോടോര്‍ക്ക് 1047 സി സി ഡീസല്‍ സി ആര്‍ ഡി ഐ എഞ്ചിനും 85 പി എസ് ശക്തിയുള്ള 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ റെവ് ട്രോണ്‍ പെട്രോള്‍ എഞ്ചിനും ടിഗോറിലുണ്ട്.
‘