
ഏഴു സീറ്ററായ ഹാരിയര്‍ എസ്യുവിയെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് ടാറ്റ മോട്ടോര്‍സ്. 2019 ജനീവ മോട്ടോര്‍ ഷോയിലാണ് ഈ ഏഴ് സീറ്റര്‍ എസ്യുവിയെ ടാറ്റ അവതരിപ്പിച്ചത്. വില്‍പ്പനയ്ക്കെത്താനിരിക്കെ പുതിയ ഹാരിയറിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ ചോര്‍ന്നിരിക്കുകയാണ്. പരീക്ഷണയോട്ടത്തിലായിരുന്ന ഈ ഏഴ് സീറ്റര്‍ എസ്യുവിയുടെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്.
ലാന്‍ഡ് റോവര്‍ ഡി8ല്‍ നിന്നും ഉരുത്തിരിഞ്ഞ ഒമേഗ ആര്‍ക്കിടെക്ചര്‍ പ്ലാറ്റഫോമാണ് ഏഴ് സീറ്റര്‍ ഹാരിയറിന് ആധാരമാവുന്നത്. മാത്രമല്ല, കമ്പനിയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയാണ് പുത്തന്‍ ഹാരിയറില്‍ ഉപയോഗിക്കുക.
നിലവില്‍ എച്ച്7എക്‌സ് കോഡ് നാമത്തിലാണ് പുതിയ ഏഴ് സീറ്റര്‍ ഹാരിയര്‍ അറിയപ്പെടുന്നത്. 2018 ഓട്ടോ എക്സ്പോയില്‍ ഒരു ടീസര്‍ പുറത്ത് വിട്ടാണ് ടാറ്റ ഈ ഏഴ് സീറ്റര്‍ വകഭേദത്തിന്റെ വരവ് അറിയിച്ചത്.
പിന്നീട് നിരവധി തവണ പരീക്ഷണയോട്ടത്തിനിടെ ക്യാമറ കണ്ണുകളില്‍ കുടുങ്ങിയിട്ടുണ്ട് പുതിയ ഹാരിയര്‍. ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നത് നിലവിലുള്ള ഹാരിയറിനെക്കാളും 62 എംഎം അധികം നീളം പുതിയ ഏഴ് സീറ്റര്‍ ഹാരിയറിനുണ്ടെന്നാണ്. കൂടാതെ പുതിയ അലോയ് വീലുകളും വീതിയുള്ള സ്പോര്‍ടി ടയറുകളും പുത്തന്‍ ഹാരിയറിന് ലഭിച്ചിട്ടുണ്ട്. നിലവിലെ ഹാരിയറിലെ ഡിസൈനായിരിക്കും ഒ7ത കടമെടുക്കാന്‍ സാധ്യത. ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.