/kalakaumudi/media/post_banners/de45063a76e3bfea810ec4b21d285cc7ac133562c8a7a3fead3278cac32c7a63.jpg)
ഇന്ത്യന്‍ വാഹന വിപണിയില്‍ ടാറ്റാ നെക്‌സോണിന് വന്‍ സ്വീകാര്യതയേറിവരികയാണ്.നിരത്തിലിറങ്ങി കുറഞ്ഞ നാളുകള്‍ കൊണ്ടാണ് നെക്‌സോണ്‍ വാഹന പ്രേമികളെ കീഴടക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നെക്‌സോണിന്റെ വില്‍പ്പന വര്‍ദ്ധിച്ചു വരികയാണ്.മാത്രമല്ല,ഇന്ത്യന്‍ വാഹന വിപണിയില്‍ ഇക്കോസ്പോര്‍ടിനെ പിന്നിലാക്കിയാണ് ടാറ്റ നെക്സോണ്‍ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ മാസം 4,128 ഇക്കോസ്പോര്‍ടുകള്‍ ഫോര്‍ഡ് വിറ്റപ്പോള്‍ നെക്സോണ്‍ 4,717 എണ്ണമാണ് വിറ്റിരിക്കുന്നത്. ഇക്കോ സ്‌പോട്ടിന് ഇത് കനത്ത തിരിച്ചടിയാണ്്. ഇക്കോസ്‌പോട്ടിനെ അടിമുടി പരിഷ്‌കരിച്ചു പ്രചാരം കൂട്ടാനുള്ള ശ്രമവും അത്ര വിജയിച്ചിട്ടില്ല.