/kalakaumudi/media/post_banners/a8ea43710667b4ca7f7da0c06ae5bd147bd0cfe478b3e332e74a51ad60d71536.jpg)
സഞ്ചാരപ്രിയരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ''യാത്ര'' സൂര്യനെല്ലിയിലേയ്ക്ക് റൈഡ് സംഘടിപ്പിക്കുന്നു. മെയ് ഇരുപതാം തീയതി അടിമാലിയില്‍ നിന്നാണ് യാത്രയ്ക്ക് തുടക്കം. കാറും ടൂവീലറും യാത്രയ്ക്ക് ഉപയോഗിക്കാം. ഒരാള്‍ക്ക് 1,100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. സൂര്യനെല്ലി മലമുകളിലേക്ക്.ടീം യാത്രയുടെ സെന്‍ട്രല്‍ സോണ്‍ നടത്തുന്ന ' സ്റ്റെപ്പ് ഇന്‍ടൂ ദ മിസ്റ്റ് ' റൈഡിലേക്ക് ഏവരെയും ടീം യാത്ര സ്വഗതം ചെയ്യുന്നു. സൂര്യനെല്ലി മലമുകളിലെ തണുപ്പേറ്റ്, കോടമഞ്ഞിന്റെ തഴുകലേറ്റ് ഒരു രാത്രി. ഇരുപതാം തിയതി ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് അടിമാലിയില്‍ നിന്നും റൈഡിനു തുടക്കം കുറിക്കും.അവിടെനിന്ന് ഇരുട്ടുകാനം ,ആനച്ചാല്‍,ബൈസണ്‍വാലി,ഗ്യാപ് റോഡ് ,ചിന്നക്കനാല്‍ വഴി സൂര്യനെല്ലിയിലേക്ക്. ഏഴുമണിയോടെ സൂര്യനെല്ലി മലമുകളില്‍. തണുപ്പത്ത് ക്യാംപ് ഫയറിന്റെ ചൂടേറ്റ് , സൗഹൃദം പങ്കിട്ട് , ചര്‍ച്ചകള്‍ നടത്തിയും പാട്ടുകള്‍ പാടിയും ഒരു രാത്രി. പിറ്റേന്ന് പ്രഭാത ഭക്ഷണത്തിനു ശേഷം പതിനൊന്നു മണിയോടെ സമാപനം. ഒരിക്കലും മായാത്ത, മറക്കാത്ത ഒരു പിടി ഓര്‍മകളും കുറെ കൂട്ടുകാരുമായി തിരികെ കൊച്ചിയുടെ തിരക്കിലേക്ക്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : അനൂപ് കിച്ചി- 99469 56009