/kalakaumudi/media/post_banners/112f2024ebb77796149a037a75e3ad9aa5174b45bb144d389314a45aba64d041.jpg)
വാഷിംഗ്ടണ്‍: ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കുകളിലെ തകരാറിനെ തുടര്‍ന്ന് അരലക്ഷത്തിലധികം കാറുകള്‍ തിരിച്ചു വിളിച്ച് വാഹനക്കമ്പനിയായ ടെസ്ല. 2016 ൽ നിർമ്മിച്ച വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നത് .
53,000 ഓളം മോഡല്‍ എസ്, മോഡല്‍ എക്സ് വാഹനങ്ങളാണ് ഇപ്പോള്‍ തിരിച്ചുവിളിക്കുന്നത്.
ഈ ഗിയര്‍ പാര്‍ക്കിംഗ് ബ്രേക്കുമായി ഒത്തുപോകാത്തതാണ് പ്രശ്നമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ രണ്ടാമത്തെ വലിയ തിരിച്ചുവിളിയാണിത്.
സീറ്റ് ബെല്‍റ്റിലെ തകരാര്‍ നിമിത്തം 2015 നവംബറില്‍ 90,000 യൂണിറ്റ് മോഡല്‍ എസ് കാറുകള്‍ ടെസ്ല തിരിച്ചുവിളിച്ചിരുന്നു.