ടെസ്ല ഈ വര്‍ഷം ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ടെസ്ല ഈ വര്‍ഷം ഇന്ത്യയിലെത്തും. ടെസ്ല സി ഇ ഒ എലോണ്‍ മസ്കിന്‍ അറിയിച്ചതാണിത്. ട്വിറ്ററില്‍ ഗോയല്‍ ഇഷാന്‍ എന്നയാള്‍ ചോദിച്ച ചോദ്യത്തോട് പ്രതികരിക്കവെയാണ് മസ്കിന്‍

author-image
praveen prasannan
New Update
ടെസ്ല ഈ വര്‍ഷം ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ടെസ്ല ഈ വര്‍ഷം ഇന്ത്യയിലെത്തും. ടെസ്ല സി ഇ ഒ എലോണ്‍ മസ്കിന്‍ അറിയിച്ചതാണിത്.

ട്വിറ്ററില്‍ ഗോയല്‍ ഇഷാന്‍ എന്നയാള്‍ ചോദിച്ച ചോദ്യത്തോട് പ്രതികരിക്കവെയാണ് മസ്കിന്‍ ഇത് പറഞ്ഞത്. ടെസ്ലയ്ക്ക് ഇന്ത്യയിലേക്ക് വരാന്‍ പദ്ധതിയുണ്ടോ ഉണ്ടെങ്കില്‍ എപ്പോഴായിരിക്കും എന്നായിരുന്നു ചോദ്യം.

ഈ വേനല്‍ക്കാലത്ത് തന്നെ ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് പ്രതീക്ഷിക്കാമെന്നായിരുന്നു മറുപടി. ഇലക്ട്രിക് കാര്‍ നിര്‍മ്മാണ രംഗത്ത് പ്രശസ്തിയാര്‍ജ്ജിച്ചതാണ് ടെസ്ല. നൂറു കിലോമീറ്റര്‍ വേര്‍ഗത കൈവരിക്കാന്‍ പത്ത് സെക്കന്‍ഡില്‍ താഴെ മാത്രം സമയം വേണ്ടി വരുന്ന മോഡലുകള്‍ ടെസ്ലയ്ക്കുണ്ട്.

ഇന്ത്യയില്‍ നിലവില്‍ മഹീന്ദ്രയാണ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ മുന്നില്‍ നില്‍ക്കുന്നത്.

tesla will come to india this year