കാർ നിർമ്മാണരംഗത് നേട്ടം കൊയ്യാൻ മാരുതി സുസുക്കി; 2 കോടി കാറുകൾ പുറത്തിറക്കി...

'ഇന്ത്യയിൽ നിർമ്മിച്ചത് 2 കോടി കാറുകൾ' എന്ന ബാനറോടെയാണ് ഗുജറാത്തിലെ സാനന്ദ് ശാലയില്‍ നിന്നും ചുവന്ന സ്വിഫ്റ്റ് കാർ പുറത്തുവന്നത്.

author-image
Sooraj
New Update
കാർ നിർമ്മാണരംഗത് നേട്ടം കൊയ്യാൻ മാരുതി സുസുക്കി; 2 കോടി കാറുകൾ പുറത്തിറക്കി...

'ഇന്ത്യയിൽ നിർമ്മിച്ചത് 2 കോടി കാറുകൾ' എന്ന ബാനറോടെയാണ് ഗുജറാത്തിലെ സാനന്ദ് ശാലയില്‍ നിന്നും ചുവന്ന സ്വിഫ്റ്റ് കാർ പുറത്തുവന്നത്. ഇതോടെ രാജ്യത്ത് ചരിത്രനേട്ടമാണ് സുസുക്കി മോട്ടോർ കോര്പറേഷൻ കൈവരിച്ചത്. 34 വര്‍ഷവും അഞ്ചു മാസവും കൊണ്ടാണ് ഇന്ത്യയിൽ മാരുതി സുസുക്കി 2 കോടി കാറുകൾ പുറത്തിറക്കിയത്.
മാരുതിയുടെ ഓൾട്ടൊയും, സ്വിഫ്റ്റുമൊക്കെയാണ് ഇന്ത്യൻ വിപണിയിൽ വാൻ തോതിൽ വിറ്റഴിയുന്നത്.ഇൻഡ്യക് മുൻപ് ഈ നേട്ടം കൈവരിച്ചത് ജപ്പാൻ ആണ്. എന്നാൽ 45 വര്‍ഷവും ഒമ്പതു മാസവും കൊണ്ടാണ് ജപ്പാൻ ഈ നേട്ടം കൈവരിച്ചത്. പുറത്തിറക്കിയ 2 കോടി കാറുകളിൽ കൂടുതലും ആള്‍ട്ടോ 800/1000 സിസി മോഡലുകളാണ്. 31 ലക്ഷം ആള്‍ട്ടോകളാണ് 34 വര്‍ഷം കൊണ്ടു വിപണിയില്‍ എത്തിയത്, തൊട്ടുപിന്നിലുണ്ട് മാരുതി 800 ഉം. ഇതുവരെ മാരുതി നിര്‍മ്മിച്ചത് 29.1 ലക്ഷം മാരുതി 800 കാറുകളാണ്. ഇതിനു പുറമെ വാഗണാറും വിപണിയിൽ നേട്ടം കൊയ്യുന്നുണ്ട്. ഒമിനിയും, സ്വിഫ്റ്റും, ബലേനോയും, ഡിസയറും, സിയാസും, വിറ്റാര ബ്രസയും ഒക്കെയാണ് വിപണിയിൽ കൂടുത പുറത്തിറക്കുന്നതും കൂടുതൽ വിറ്റഴിയുന്നതും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം മാരുതി ഇന്ത്യയില്‍ നിര്‍മ്മിച്ചത് 17.8 ലക്ഷം കാറുകള്‍. ഇതില്‍ 16.5 ലക്ഷം കാറുകള്‍ ഇന്ത്യയില്‍ വിറ്റുപോയി. 1994 മാര്‍ച്ചിലാണ് പത്തു ലക്ഷമെന്ന നാഴികക്കല്ല് മാരുതി ആദ്യം പിന്നിട്ടത്. 10 വര്‍ഷവും നാലു മാസവുമെടുത്തു കമ്പനിക്ക് ഈ നേട്ടം കൈവരിക്കാന്‍

maruthi suzuki