/kalakaumudi/media/post_banners/98d9d02002b6644ac7faa0fbe98bc7bba4e41bde39aaf8b9b6471c4f954b3fb7.jpg)
ദില്ലി :ഇന്ത്യയില്‍ ചരിത്രം തിരുത്തിക്കുറിച്ച വാഹനമാണ് മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍. ഓരൊ വര്‍ഷവും ഉത്പാദകരെ പോലും അമ്പരിപ്പിച്ചു കൊണ്ടാണ് വാഗണ്‍ ആറിന്റെ വിവിധ മോഡലുകള്‍ വിറ്റു പോയത്. ഇതിലേക്ക് ഒരു പുതിയ പതിപ്പ് കൂടി കൂട്ടിച്ചേര്‍ക്കുവാനൊരുങ്ങുകയാണ് മാരുതി സുസുക്കി. പുത്തന്‍ സവിശേഷതകളുമായി അവതരിക്കുന്ന വാഗണ്‍ ആറിന് നാലര ലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
മാരുതി സുസുക്കി വാഗണ്‍ ആര്‍ വിഎക്‌സൈ പ്ലസ്സ് എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ ഓട്ടോമാറ്റിക്ക് മാന്വല്‍ ട്രാന്‍സ്സ്മിഷനില്‍ ലഭ്യമാകുന്നതാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് രൂപകല്‍പനയിലും, സുരക്ഷയിലും, സുഖ സൗക്യത ഉറപ്പുവരുത്തുന്നതിലും മാരുതി കാതലായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്ന് എക്‌സിക്യൂട്ടീവ് സെയില്‍ ഡയറക്ടര്‍ ആര്‍ എസ് കല്‍സി പറഞ്ഞു.
വാഗണ്‍ ആറിന്റെ പുത്തന്‍ പതിപ്പ് അവതിപ്പിച്ചത് വഴി മാരുതിയുടെ വില്‍പ്പനയില്‍ കാര്യമായ വര്‍ധനവ് ഉണ്ടാക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ വാഗണ്‍ ആറില്‍ പ്രോജക്റ്റട് ഹെഡ്‌ലാമ്പുകള്‍, അലോയ് വീലുകള്‍, ഇരട്ട എയര്‍ ബാഗുകള്‍, എബിഎസ് ബ്രേക്കിങ് സംവിധാനം എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രാജ്യത്തെ മികച്ച അഞ്ച് വാഹനങ്ങളില്‍ ഉള്‍പ്പെട്ട മാരുതി വാഗണ്‍ ആറിന്റെ 1,31,756 യൂണിറ്റുകള്‍ കഴിഞ്ഞ വര്‍ഷം വിറ്റു പോയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
