/kalakaumudi/media/post_banners/03b8d3a5ae1634b9ba9b42e8824923185039faa2e8494ff8f62ea174f4d60d50.jpg)
ടൊയോട്ട എത്യോസ് ക്രോസ് എക്‌സ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍. 6.8 ലക്ഷം എക്‌സ്‌ഷോറൂം വിലയ്ക്കാണ് ഈ സ്‌പെഷ്യല്‍ എഡിഷനെ വിപണിയിലെത്തിച്ചിരിക്കുന്നത്. കോസ്‌മെറ്റിക് പരിവര്‍ത്തനങ്ങളോടെയാണ് എത്യോസ് ക്രോസ് എക്‌സ് എഡിഷന്‍ എത്തിയിരിക്കുന്നത്. പുതിയ ക്വാര്‍ട്ട്‌സ് ബ്രൗണ്‍ നിറത്തിലാണ് ഈ സ്‌പെഷ്യല്‍ എഡിഷന് നല്‍കിയിരിക്കുന്നത്.
വലുപ്പമേറിയ പ്ലാസ്റ്റിക് ക്ലാഡിങ്, പുതുക്കിയ ഫ്രണ്ട് ഗ്രില്‍, പുതുക്കിയ ഫോഗ് ലാമ്പ്, അലോയ് വീലുകള്‍, റൂഫ് റെയില്‍, ക്രോം ഫിനിഷിങുള്ള ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് പുറംമോടി വര്‍ധിപ്പിക്കുന്നതായി എക്‌സ് എഡിഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഫീച്ചറുകള്‍. ബ്ലാക്ക് തീം, ഡാഷ് ബോര്‍ഡിലെയും ഡോര്‍ പാനിലെയും കാര്‍ബണ്‍ ഫൈബര്‍ ഫിനിഷ്, പുതിയ ഫാബ്രിക് സീറ്റ് കവറുകള്‍, 6.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം, പാര്‍ക്കിങ് ക്യാമറ ഡിസ്‌പ്ലെ എന്നിവയാണ് അകത്തളത്തിലെ ശ്രദ്ധേയമായ സവിശേഷതകള്‍.
സ്‌പെഷ്യല്‍ എഡിഷന്റെ എന്‍ജിന്‍ മുഖത്ത് ഒരു മാറ്റവുമില്ലാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 79 ബിഎച്ച്പിയും 104എന്‍എം ടോര്‍ക്കും നല്‍കുന്ന അതെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എത്യോസ് ക്രോസ് എക്‌സ് എഡിഷന് കരുത്തേകുന്നത്. 89ബിഎച്ച്പിയും 132എന്‍എം ടോര്‍ക്കുമാണ് 1.5ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉല്പാദിപ്പിക്കുന്നത്. അതെസമയം 67ബിഎച്ച്പിയും 170എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് ഇതിലെ 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍.