3 ഡീസല്‍ മോഡലുകളുടെ വിതരണം താത്കാലികമായി നിര്‍ത്തിവയ്ക്കാനൊരുങ്ങി ടൊയോട്ട

ന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, ഹൈലക്‌സ് എന്നിവയുടെ ഡീസല്‍ മോഡലുകളുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ഒരുങ്ങി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടര്‍ (ടികെഎം).

author-image
anu
New Update
3 ഡീസല്‍ മോഡലുകളുടെ വിതരണം താത്കാലികമായി നിര്‍ത്തിവയ്ക്കാനൊരുങ്ങി ടൊയോട്ട

 

ന്യൂഡല്‍ഹി: ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, ഹൈലക്‌സ് എന്നിവയുടെ ഡീസല്‍ മോഡലുകളുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ഒരുങ്ങി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടര്‍ (ടികെഎം). 3 ഡീസല്‍ എന്‍ജിനുകളുടെ ഔട്ട്പുട്ട് സര്‍ട്ടിഫിക്കേഷനിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് വിതരണം താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതെന്ന് ടൊയോട്ട ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ വക്താവ് അറിയിച്ചു. ഈ വാഹനങ്ങളുടെ എമിഷന്‍, സുരക്ഷ എന്നിവ സംബന്ധിച്ച് ഒരു പ്രശ്‌നവും ഇല്ലെന്നും കമ്പനി വ്യക്തമാക്കി.

സര്‍ട്ടിഫിക്കേഷന്‍ അധികൃതരുമായി ചേര്‍ന്ന് പ്രശ്‌ന പരിഹാരത്തിനു ശ്രമിക്കുകയാണ്. എന്നാല്‍ ഈ മോഡലുകളുടെ ബുക്കിങ് സ്വീകരിക്കുന്നതു തുടരുമെന്നു ടികെഎം അറിയിച്ചു. ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചിട്ട് വിതരണം ചെയ്യാത്ത വാഹനങ്ങളുടെ കാര്യത്തില്‍ ഉപയോക്താക്കള്‍ക്ക് വിശദീകരണം നല്‍കും. ഇതിനു ശേഷവും വാഹനങ്ങള്‍ ലഭിക്കണം എന്നു നിര്‍ബന്ധമുള്ളവര്‍ക്ക് അവ റജിസ്റ്റര്‍ ചെയ്തു നല്‍കും. ഉപയോക്താക്കള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് കമ്പനി ഖേദം പ്രകടിപ്പിച്ചു.

automobile toyota Latest News