/kalakaumudi/media/post_banners/2e8aedda842038d212d80624a503083867f9a3752f50ea738800e9e60af4d20e.jpg)
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4 വിയുടെ എബിഎസ് പതിപ്പിനെ വിപണിയിലെത്തിച്ചു. മുംബൈ എക്‌സ്‌ഷോറൂം 1,08,899 രൂപയ്ക്കാണ് ഡ്യുവല്‍ ചാനല്‍ എബിഎസുമായി അവതരിച്ച ആര്‍ടിആര്‍ 200 4 വിയുടെ വിപണിവില. ഉപഭോക്താക്കള്‍ക്ക് 5,000 രൂപ അഡ്വാന്‍സ് നല്‍കി ബുക്കിങ് നടത്താവുന്നതാണ്.
ആര്‍ടിആര്‍ 200 4 വിയുടെ ഫ്യുവല്‍ ഇന്‍ഞ്ചെക്റ്റഡ് വേരിയന്റിലല്ല കാര്‍ബുറേറ്റഡ് വേരിയന്റില്‍ മാത്രമാണ് എബിഎസ് ലഭ്യമാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, ഡിആര്‍എല്ലുകള്‍ എന്നിവയില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല.
198സിസി സിങ്കിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് കാര്‍ബുറേറ്റഡ് അപ്പാച്ചെ ആര്‍ടിആര്‍ 200 4 വിക്ക് കരുത്തേകുന്നത്. 20.3 പിഎസ് കരുത്തും 18.1 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിനുല്പാദിപ്പിക്കുന്നത്. മുന്നില്‍ ടെലസ്‌കോപ്കിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നത്. അതുപോലെ മുന്നില്‍ 270mm പെറ്റല്‍ ഡിസ്‌ക് പിന്നില്‍ 240mm പെറ്റല്‍ ഡിസ്‌കുമാണ് ബ്രേക്കിങ് നിര്‍വഹിക്കുന്നത്.