/kalakaumudi/media/post_banners/d5345789981f4d24a40d5ddc4b4cc03c9db5ee36506a646b05e958742ccea803.jpg)
ചെന്നൈ: നിരത്തുകള്‍ അടക്കി വാഴുന്ന പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഒരു ദശാബ്ദം കൂടിയേ ഉണ്ടാവൂ. ലോകത്തെ മികച്ച വാഹന നിര്‍മ്മാതാക്കള്‍ വൈദ്യുതി വാഹനങ്ങളിലേക്ക് ചുവട് വയ്ക്കുകയാണ്.
ഇന്ത്യയില്‍ 2030ഓടെ വൈദ്യുതി വാഹനങ്ങള്‍ നിരത്തുകള്‍ കീഴടക്കും. കേന്ദ്ര സര്‍ക്കാര്‍ ഇതിനുളള നിര്‍ദ്ദേശം വാഹന നിര്‍മ്മാതാക്കള്‍ക്ക് നല്‍കി കഴിഞ്ഞു.
ഏതായാലും ഇത് മുന്നില്‍ കണ്ട് ടി വി എസ് മോട്ടോഴ്സ് ഇലക്ട്രിക് ഇരുചക്ര വാഹനവുമായി എത്തുകയാണ്. ജൂണില്‍ ഈ വാഹനം നിരത്തിലിറങ്ങും.
നിലവില്‍ ജനപ്രീതിയുള്ള ജൂപിറ്റര്‍ ആകും വൈദ്യുതി വകഭേദത്തില്‍ ഇറങ്ങുകയെന്നാണ് കരുതുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം യൂണിറ്റ് ജൂപിറ്റര്‍ കന്പനി വിറ്റഴിച്ചിട്ടുണ്ട്.
ലിതിയം അയണ്‍ ബാറ്ററിയാണ് ഇരുചക്രവാഹനത്തില്‍ ഉണ്ടാവുക. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 50 കിലോമീറ്റര്‍ ദൂരം വാഹനമോടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ജുപിറ്ററിന്‍റെ രൂപം തന്നെയാകും വൈദ്യുതി ജുപിറ്ററിനുമെന്നാണ് കരുതുന്നത്.
മറ്റ് സവിശേഷതകള്‍ എന്തൊക്കെയാകുമെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഹീറോ ഇലക്ട്രിക്, ആംപര്‍ എന്നീ കന്പനികള്‍ ഇപ്പോള്‍ വൈദ്യുതി ഇരുചക്രവാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍ ജനപ്രീതി നേടാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ മഹീന്ദ്ര, ബജാജ് ഓട്ടോ, യമഹ എന്നീ മുന്‍നിര കന്പനികളും വരും വര്‍ഷങ്ങളില്‍ വൈദ്യുതി ഇരുചക്ര വാഹനങ്ങള്‍ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചതിനാല്‍ ഇവ ജനപ്രിയമാകുമെന്നാണ് കരുതുന്നത്.