ഇന്ത്യയിലെ ആദ്യ എഥനോള്‍ മോട്ടോര്‍സൈക്കിളുമായി ടിവിഎസ്

ന്യൂഡല്‍ഹി: ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ ആദ്യത്തെ എഥനോള്‍ അധിഷ്ഠിത മോട്ടോര്‍സൈക്കിള്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 എഫ്ഐ ഇ100 പുറത്തിറക്കി.

author-image
online desk
New Update
ഇന്ത്യയിലെ ആദ്യ എഥനോള്‍ മോട്ടോര്‍സൈക്കിളുമായി ടിവിഎസ്

ന്യൂഡല്‍ഹി: ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ ആദ്യത്തെ എഥനോള്‍ അധിഷ്ഠിത മോട്ടോര്‍സൈക്കിള്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 എഫ്ഐ ഇ100 പുറത്തിറക്കി. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട്-ഹൈവേസ് മന്ത്രി നിതിന്‍ ഗഡ്കരി, നീതി അയോഗ് സിഇഒ അമിതാഭ് കാന്ത്, ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്ന് പുതിയ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു.

ഹരിതവും സുസ്ഥിരവുമായ ഭാവി മൊബിലിറ്റിക്കായി ഇലക്ട്രിക്, ഹൈബ്രിഡ്, ബദല്‍ ഇന്ധനങ്ങള്‍ തേടുകയാണ് ഇന്ന് ടു-വീലര്‍ വ്യവസായം. പരിസ്ഥിതിക്ക് ദോഷമില്ലാത്തതും ചെലവു കുറഞ്ഞതുമായ എഥനോള്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍ ഉപയോക്താക്കള്‍ക്ക് പ്രധാന ഒപ്ഷനാകുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി വിശ്വസിക്കുന്നുവെന്ന് വേണു ശ്രീനിവാസന്‍ പറഞ്ഞു. 35 ശതമാനം ഓക്സിജന്‍ ഉള്‍പ്പെടുന്ന എഥനോള്‍ ഉപയോഗിക്കുന്നതിലൂടെ നൈട്രജന്‍ ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവയുടെ പുറംതള്ളല്‍ കുറയ്ക്കാനാകും. സ്പെഷല്‍ എഡിഷന്‍ വാഹനം മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലാണ് ലഭ്യമാകുക. വില 1,20,000 രൂപ.

tvs ethanol bike