/kalakaumudi/media/post_banners/01bb51876946dc20c56c9407eb3dd06693913872cd1692badca85ab4a2bc5a76.jpg)
കൊച്ചി: ടി.വി.എസ് മോട്ടോര്‍ കമ്പനി സ്മാര്‍ട്ട്കണക്ട് സാങ്കേതികവിദ്യയുമായുള്ള പുതിയ ടി.വി.എസ് ജൂപിറ്റര്‍ ഇസഡ്.എക്‌സ്. ഡ്രം പുറത്തിറക്കി. അത്യാധുനിക കണക്ടഡ് സംവിധാനങ്ങളുമായാണ് എത്തുന്നത്.
സ്മാര്‍ട്ട്കണക്ട് സംവിധാനം വഴി റൈഡര്‍ക്ക് ടേണ്‍-ബൈ- ടേണ്‍ നാവിഗേഷന്‍, വോയ്‌സ് അസിസ്റ്റ്, ക്‌ളസ്റ്ററില്‍ കോള്‍, എസ്എംഎസ് അലര്‍ട്ടുകള്‍ തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ ലഭിക്കും.
ഈ സാങ്കേതികവിദ്യ വഴി റൈഡര്‍ക്ക് യാത്രയ്ക്കിടയിലും കണക്ടഡ് ആയിരിക്കാം. ബില്‍റ്റ്-ഇന്‍ മൊബൈല്‍ ചാര്‍ജറുമുണ്ട്.സ്റ്റാര്‍ലൈറ്റ് ബ്‌ളൂ, ഒലിവ് ഗോള്‍ഡ് നിറങ്ങളില്‍ 84,468 രൂപയ്ക്ക് ലഭ്യമാണ് (ഡല്‍ഹി എക്‌സ് ഷോറൂം വില).