സ്മാര്‍ട്ട്കണക്റ്റ്, വോയ്‌സ് അസിസ്റ്റ് ഫീച്ചറുമായി ടിവിഎസ് ജൂപ്പിറ്റര്‍ ഇസഡ്എക്‌സ് പുറത്തിറക്കി

സാങ്കേതിക വിദഗ്ധരായ ഉപഭോക്താക്കളെ സഹായിക്കാനായി, സ്മാര്‍ട്ട്കണക്റ്റിനൊപ്പം പൂര്‍ണ്ണമായും ഡിജിറ്റല്‍ കണ്‍സോള്‍, വോയ്‌സ് അസിസ്റ്റ്, നാവിഗേഷന്‍ അസിസ്റ്റ്, എസ്എംഎസ്/കോള്‍ അലേര്‍ട്ടുകള്‍ തുടങ്ങിയ മികച്ച ഇന്‍ക്ലാസ് ടെക്‌നോളജി ഫീച്ചറുകളാണ് ഇപ്പോള്‍ ഉയര്‍ന്ന മോഡലുകളില്‍ അവതരിപ്പിക്കുന്നത്. കൂടുതല്‍ സൗകര്യത്തിനായി വോയ്‌സ് അസിസ്റ്റ് ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന 110സിസി വിഭാഗത്തിലെ ആദ്യത്തെ സ്‌കൂട്ടറാണിത്

author-image
Lakshmi Priya
New Update
സ്മാര്‍ട്ട്കണക്റ്റ്, വോയ്‌സ് അസിസ്റ്റ് ഫീച്ചറുമായി ടിവിഎസ് ജൂപ്പിറ്റര്‍ ഇസഡ്എക്‌സ് പുറത്തിറക്കി

കൊച്ചി: ലോകത്തിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, സ്മാര്‍ട്ട്കണക്‌റ്റോടു കൂടിയ ടിവിഎസ് ജൂപ്പിറ്റര്‍ ഇസഡ്എക്‌സ് അവതരിപ്പിച്ചു. 110 സിസി സ്‌കൂട്ടര്‍ വിഭാഗത്തില്‍ ടിവിഎസ് ജൂപ്പിറ്റര്‍ ഗ്രാന്‍ഡെ എഡിഷനിലാണ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചര്‍ ആദ്യമായി അവതരിപ്പിച്ചത്. സാങ്കേതിക വിദഗ്ധരായ ഉപഭോക്താക്കളെ സഹായിക്കാനായി, സ്മാര്‍ട്ട്കണക്റ്റിനൊപ്പം പൂര്‍ണ്ണമായും ഡിജിറ്റല്‍ കണ്‍സോള്‍, വോയ്‌സ് അസിസ്റ്റ്, നാവിഗേഷന്‍ അസിസ്റ്റ്, എസ്എംഎസ്/കോള്‍ അലേര്‍ട്ടുകള്‍ തുടങ്ങിയ മികച്ച ഇന്‍ക്ലാസ് ടെക്‌നോളജി ഫീച്ചറുകളാണ് ഇപ്പോള്‍ ഉയര്‍ന്ന മോഡലുകളില്‍ അവതരിപ്പിക്കുന്നത്. കൂടുതല്‍ സൗകര്യത്തിനായി വോയ്‌സ് അസിസ്റ്റ് ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന 110സിസി വിഭാഗത്തിലെ ആദ്യത്തെ സ്‌കൂട്ടറാണിത്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ എക്‌സ്‌ക്ലൂസീവ് ടിവിഎസ് കണക്റ്റ് മൊബൈല്‍ ആപ്പിക്കേഷനുമായി ബന്ധിപ്പിക്കാവുന്ന, നൂതനമായ ബ്ലൂടൂത്ത് സാങ്കേതികവിദ്യയാണ് ടിവിഎസ് സ്മാര്‍ട്ട്കണക്റ്റ് പ്ലാറ്റ്‌ഫോം.

ഈ നൂതന ഫീച്ചറുകള്‍ കൂടാതെ ടിവിഎസ് ജൂപ്പിറ്റര്‍ ഇസഡ്എക്‌സിന്റെ പുതിയ വകഭേദം ഉയര്‍ന്ന ശൈലിയില്‍ ഒരു പുതിയ ഡിസൈനോടുകൂടിയ ഡ്യുവല്‍ ടോണ്‍ സീറ്റും ഉണ്ട് ബാക്ക്‌റെസ്റ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടിവിഎസ് ജൂപ്പിറ്റര്‍ ഇസഡ്എക്‌സ് സ്മാര്‍ട്ട്കണക്റ്റ് 80,973 രൂപ വിലയില്‍ (എക്‌സ്‌ഷോറൂം, ഡല്‍ഹി) മാറ്റ് ബ്ലാക്ക്, കോപ്പര്‍ ബ്രൗണ്‍ എന്നീ രണ്ട് പുതിയ നിറഭേദങ്ങളില്‍ ലഭ്യമാണ്.

tvs jupiter zx scooty