ലോകത്തിലെ ഏറ്റവും പഴക്കമേറിയ വെസ്പ സ്‌കൂട്ടര്‍ ലേലത്തിന് ഒരുങ്ങി

വെസ്പ സ്‌കൂട്ടര്‍ ലേലത്തിന് ഒരുങ്ങി. ലോകത്തിലെ ഏറ്റവും പഴക്കമേറിയ സ്‌കൂട്ടറാണ് ഇത് . 948ല്‍ നിര്‍മിച്ച വെസ്പ സ്‌കൂട്ടറിനെ ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് ഇറ്റാലിയന്‍ നിര്‍മാതാക്കളായ പിയാജിയോ ലേലത്തിനെത്തിച്ചിരിക്കുന്നത്

author-image
BINDU PP
New Update
ലോകത്തിലെ ഏറ്റവും പഴക്കമേറിയ വെസ്പ സ്‌കൂട്ടര്‍ ലേലത്തിന് ഒരുങ്ങി

വെസ്പ സ്‌കൂട്ടര്‍ ലേലത്തിന് ഒരുങ്ങി. ലോകത്തിലെ ഏറ്റവും പഴക്കമേറിയ സ്‌കൂട്ടറാണ് ഇത് . 948ല്‍ നിര്‍മിച്ച വെസ്പ സ്‌കൂട്ടറിനെ ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് ഇറ്റാലിയന്‍ നിര്‍മാതാക്കളായ പിയാജിയോ ലേലത്തിനെത്തിച്ചിരിക്കുന്നത്. ഈ മാസം മാര്‍ച്ച് 28വരെ ലേലം വിളിക്കാനുള്ള അവസരം ലഭ്യമാക്കിയത് വഴി മൂന്ന് ലക്ഷം യൂറോ (2.11 കോടി രൂപ)യാണ് പ്രതീക്ഷിക്കുന്നത്. 98 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 2 സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് എന്‍ജിനാണ് വെസ്പയില്‍ ഉപയോഗിച്ചിട്ടുള്ളത്. മൂന്ന് സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തിന് കമ്പനി നല്‍കിയിയിരുന്നത്.രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് യുദ്ധ വിമാനങ്ങള്‍ വിട്ട് പിയാജിയോ സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുവാന്‍ ആരംഭിച്ചത്. ഇക്കൂട്ടത്തിലെ മൂന്നാമനാണ് ഇപ്പോള്‍ ലേലത്തിലുള്ളത്. ആദ്യത്തെ രണ്ടെണ്ണം നേരത്തെ അകാലമൃത്യു വരിച്ചു. സീരിസ് 0 ശ്രേണിയില്‍ ഇതേ മാതൃകയിലുള്ള 60 സ്‌കൂട്ടറുകള്‍ വെസ്പ ഇതിന് മുന്‍പ് നിര്‍മ്മിച്ചിട്ടുണ്ട്.

Vespa scooter