/kalakaumudi/media/post_banners/fdd93c5f2071a146917fe55ba06a82051dacbe05157e606628cd50d4fd648afe.jpg)
മുംബയ്: ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യന്‍ ഉപസ്ഥാപനത്തിന്‍റെ മേധാവി വിക്രം പാവ കന്പനി വിട്ടു. ഡിസംബര്‍ 31 മുതലാണ് പാവ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞത്.
ഇന്ത്യക്കായി കന്പനി പുറത്തിറക്കിയ ‘സ്ട്രീറ്റ് 750' മോഡലിലെ ആദ്യ ബൈക്കുകളുടെ ബ്രേക്കിന് നിരന്തരം പ്രശ്നങ്ങളുണ്ടാകുന്നതിനാല്‍ വാഹനം വാങ്ങിയവരും ഹാര്‍ലി ഡേവിഡ്സണ്‍ അധികൃതരുമായി തര്‍ക്കം തുടരുന്നതിനിടെയാണ് വിക്രം പാവ കന്പനി വിട്ടത്. എന്നാല്‍ ബ്രേക്ക് തകരാറും രാജിയും തമ്മില്‍ ബന്ധമില്ലെന്നാണ് ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയുടെ നിലപാട്.
വിക്രം പാവ ഹാര്‍ലി ഡേവിഡ്സന്‍റെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകളില്‍ കന്പനി നന്ദി രേഖപ്പെടുത്തി. ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം മാര്‍ക്ക് മക് അലിസ്റ്ററിനെ ഏല്‍പ്പിച്ചതായും ഹാര്‍ലി ഡേവിഡ്സണ്‍ അറിയിച്ചു.
വിക്രം പാവ ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ബി എം ഡബ്ളിയുവിന്‍റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏറ്റെടുക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ അഭ്യൂഹങ്ങളാണ് ഇതെന്നും പ്രതികരിക്കുന്നില്ലെന്നും ഹാര്‍ലി ഡേവിഡ്സണ്‍ പ്രതികരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
