/kalakaumudi/media/post_banners/4a5ee3e1bb9e604d6cc30d377c71d4cedf3d1863ee779bd2f5f9bef473b050cb.jpg)
ഫോക്സ് വാഗണ്‍ ഗ്രൂപ്പിന്‍റെ രണ്ടാം തലമുറ ടിഗ്വാന്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിയിട്ട് മാസങ്ങളായി. കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍ എന്നീ രണ്ടു വേരിയന്‍റുകളില്‍ ലഭ്യമായ ഈ ട്വിഗ്വാന്‍ എംക്യുബി (മോഡുലാര്‍ ട്രാന്‍സ്വേഴ്സ് മട്രിക്സ്) പ്ളാറ്റ്ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യമോഡലാണ്.വീതിയേറിയ ഫ്രണ്ട് ഗ്രില്ളും സ്ളാറ്റുകളും അതിനനുയോജ്യമായ ക്രോം ഫിനിഷിംഗും,ദീര്‍ഘചതുരത്തിലുള്ള എല്‍ഇഡി ഹെഡ് ലാന്പുകള്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, അടിഭാഗത്ത് എല്‍ഇഡി ഫോഗ് ലാന്പുകള്‍ എന്നിവയൊക്കെയായി സുന്ദരനാണ് ഈ ടിഗ്വാന്‍.
യൂറോ സുരക്ഷാ പരിശോധനയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ച വാഹനമാണ് ടിഗ്വാന്‍. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് ഫംഗ്ഷനുകള്‍ക്കൊപ്പം അപകടത്തില്‍ ബോണറ്റ് മൂന്ന് ഇഞ്ച് ഉയര്‍ന്നാല്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്ന വിധത്തിലാണ് ഉള്ളിലെ സുരകഷാസംവിധാനങ്ങളുടെ ക്രമീകരണം. കൂടാതെ മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകളും പിന്നില്‍ റിവേഴ്സിംഗ് കാമറയുമുണ്ട്.