വോള്‍വോ ഇലക്ട്രിക് സി 40 റിചാര്‍ജ് പുറത്തിറക്കി

ഡബ്യൂഎല്‍ടിപി പ്രകാരം 530 കിലോമീറ്ററും ഐസിഎടി ടെസ്റ്റിംഗ് വ്യവസ്ഥകള്‍ അനുസരിച്ച് 683 കിലോമീറ്ററും ഒറ്റ ചാര്‍ജില്‍ സാധ്യമാകുന്നു.

author-image
Greeshma Rakesh
New Update
വോള്‍വോ ഇലക്ട്രിക് സി 40 റിചാര്‍ജ് പുറത്തിറക്കി

കൊച്ചി: വോള്‍വോ കാര്‍ ഇന്ത്യയുടെ പുതിയ മോഡല്‍ ഇലക്ട്രിക് സി40 റീചാര്‍ജ് പുറത്തിറക്കി. നികുതി കൂടാതെ 61.25 ലക്ഷമാണ് പ്രാരംഭ എക്‌സ്-ഷോറൂം വില.ബുക്കിങ് പൂര്‍ണമായും വോള്‍വോ വെബ്‌സൈറ്റ് വഴിയാണ്. കര്‍ണാടകയില്‍ നിന്ന് അസംബിള്‍ ചെയ്യുന്ന വോള്‍വോയുടെ രണ്ടാമത്തെ ഇലക്ട്രിക് കാര്‍ മോഡലാണ് സി40 റിചാര്‍ജ്.11 കിലോവാട്ട് ചാര്‍ജറാണുള്ളത്.

വോളവോയുടെ ആദ്യ തനത് ഇലക്ട്രിക് കാറാണിത്.തുകള്‍ രഹിതമാണ് ഇന്റൂരിയറുകള്‍. 3 വര്‍ഷത്തെ വാറന്റി, 3 വര്‍ഷത്തെ സേവന പാക്കേജ്, റോഡ് സൈഡ് അസ്സിസ്റ്റന്റ് , തടസരഹിത ഉടമസ്ഥത പാക്കേജ് ഉള്‍പ്പെടുത്തിയതായി വോള്‍വോ കാര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു.ഡബ്യൂഎല്‍ടിപി പ്രകാരം 530 കിലോമീറ്ററും ഐസിഎടി ടെസ്റ്റിംഗ് വ്യവസ്ഥകള്‍ അനുസരിച്ച് 683 കിലോമീറ്ററും ഒറ്റ ചാര്‍ജില്‍ സാധ്യമാകുന്നു.

Electric C40 Recharge Volvo Car India Volvo C40 automobile launch