/kalakaumudi/media/post_banners/6d51404ca28a5db4cc633c7dcd5dc203ad6ac0ea8677b03879d276a226ac98b6.jpg)
ചുരുങ്ങിയ കാലയളവ് കൊണ്ട് വാഹന പ്രേമികളുടെ മനം കവർന്ന കാറുകളാണ് വോൾവോയുടേത്. വോൾവോയുടെ ഓരോ മോഡലുകളും അത്രമേൽ ജനശ്രദ്ധ ആകർഷിച്ച് കഴിഞ്ഞു. വോൾവോ എക്സ് സി 90 എസ് യു വി ഹൈബ്രിഡ് പതിപ്പുകൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് കമ്പനി അറിയിച്ചു. വോൾവോയുടെ എക്സ് സി 40ന് 40 ലക്ഷമാണ് വില. അതുകൊണ്ട് തന്നെ പുതിയ പതിപ്പിന് വില വർധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. നിരവധി പുത്തൻ ഫീച്ചറുകളാണ് എക്സ് സി 90ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 17.2 kmpl മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. 407 HP- 320 HP പെട്രോൾ എൻജിനാണ് ഹൈബ്രിഡ് പതിപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. വെറും 5.6 സെക്കൻഡുകൾ കൊണ്ട് 0-100 kmph വേഗത്തിൽ എത്താൻ ഹൈബ്രിഡ് പതിപ്പിന് കഴിയും. മാത്രമല്ല വാഹനത്തിന്റെ ഡിസൈനിങ്ങിലും പുതുമ കൊണ്ടുവന്നിട്ടുണ്ട്. 2.5 മണിക്കൂർ കൊണ്ട് ഒറ്റത്തവണ ഫുൾ ചാർജ് ചെയ്താൽ 40 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും എന്ന പ്രത്യേകത കൂടി ഉണ്ട് ഈ പതിപ്പിന്. മാത്രമല്ല 190 എച്ച്പി കരുത്തും വാഹനം നൽകുന്നു. 76.53 ലക്ഷം മുതലാണ് വോൾവോ എക്സ് സി 90 ഹൈബ്രിഡിന്റെ വില ആരംഭിക്കുന്നത്.