/kalakaumudi/media/post_banners/22a78effb1e612d00ff4d13ec0c1b4e5715d6777f01da64c7321facd566d6f06.jpg)
കൊച്ചി: ജോയ് ഇ-ബൈക്ക് ബ്രാന്‍ഡിന് കീഴിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ മുന്‍നിര നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് 2023 ഡിസംബറില്‍ 3,543 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വിതരണത്തിനയച്ചു. 2023 നവംബറില്‍ 2,563 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 38% വളര്‍ച്ചയാണ് കമ്പനി നേടിയത്. 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെ 23,926 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.