ബ്രിട്ടനില്‍ ഇനി ഡ്രൈവറില്ലാത്ത ബസ് സര്‍വീസ്

ലോകത്ത് ആദ്യമായി ഡ്രൈവറില്ലാത്തബസ് സര്‍വീസ് തുടങ്ങി. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബോറോയിലാണ് ഈ ഡ്രൈവറില്ലാ യാത്രയ്ക്ക് തുടക്കമായത്.

author-image
Lekshmi
New Update
ബ്രിട്ടനില്‍ ഇനി ഡ്രൈവറില്ലാത്ത ബസ് സര്‍വീസ്

ലോകത്ത് ആദ്യമായി ഡ്രൈവറില്ലാത്തബസ് സര്‍വീസ് തുടങ്ങി.തനിയെ ഓടുന്ന ബസ്! അതെങ്ങനെ യാഥാര്‍ഥമാകും? ഇങ്ങനെ ചിന്തിക്കാത്തവരുണ്ടോ? എന്നാല്‍, ഇപ്പോള്‍ ഈ ആശയം യാഥാര്‍ഥ്യമായിരിക്കുന്നു. ലോകത്ത് ആദ്യമായി ഫുള്‍സൈസ് ബസുകള്‍ ഡ്രൈവറില്ലാതെ സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്.

സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബോറോയിലാണ് ഈ ഡ്രൈവറില്ലാ യാത്രയ്ക്ക് തുടക്കമായത്. പ്രൈവറ്റ് ബസ് ഓപ്പറേറ്റിംങ് കമ്പനിയായ സ്‌റ്റേജ് കോച്ചാണ് ഇത്തരം ഒരു പരീക്ഷണത്തിന് തുടക്കം കുറിച്ചിത്. എഡിന്‍ബറോയിലെ ഫെറിടോള്‍ പാര്‍ക്കില്‍ നിന്നും പാര്‍ക്ക് സ്‌റ്റേഷന്‍ വരെ ആയിരിക്കും ഈ ബസ് സര്‍വീസ് നടത്തുക.

ഡ്രൈവറില്ലെങ്കിലും സര്‍വീസ് നിയന്ത്രിക്കാന്‍ രണ്ടു ജീവനക്കാര്‍ ബസിനുള്ളിലുണ്ട്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള പരീക്ഷണ ഓട്ടം നിരീക്ഷിക്കുകയാണ് ഒരാളുടെ ജോലി. യാത്രക്കാരെ സഹായിക്കാനും ടിക്കറ്റ് നല്‍കാനുമായി ബസ് ക്യാപ്റ്റനുമുണ്ട്. പരീക്ഷണം വിജയമായാല്‍ ഈ തസ്തികകള്‍ ഒഴിവാക്കിയാകും ഭാവിയിലെ സര്‍വീസുകള്‍.

അഞ്ച് ഒറ്റനില ബസുകളാണ് ആദ്യകഘട്ടത്തില്‍ സര്‍വീസിന് ഇറക്കിയിട്ടുള്ളത്. ആഴ്ചതോറും 10,000 പേര്‍ ഈ ബസുകളില്‍ യാത്രചെയ്യുമെന്നാണ് സ്‌റ്റേജ് കോച്ചിന്റെ പ്രതീക്ഷ.14 മൈല്‍ ദൂരമുള്ള റൂട്ടിലൂടെ സെന്‍സറുകളുടെ സഹായത്തോടെയാണ് മണിക്കൂറില്‍ 50 മൈല്‍ വരെ സ്പീഡിലുള്ള ഈ ബസുകളുടെ ഓട്ടം. റൗണ്ട് എബൌട്ടുകള്‍, ട്രാഫിക് ലൈറ്റുകള്‍, മോട്ടോര്‍വേകളിലെ ലൈന്‍ മാറ്റം എന്നിവയെല്ലാം ഡ്രൈവറില്ലാതെ സാധ്യമാകുന്ന സാങ്കേതിക വിദ്യയാണ് ബസില്‍ ഉപയോഗിച്ചിരിക്കുന്നത്. പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് സ്‌റ്റേജ് കോച്ചിന്റെ ഈ പുതിയ സംരംഭം വഴി ഒരുക്കുന്നത്.

autonomousbus driverless britain