/kalakaumudi/media/post_banners/77005a6bffbca93480a088408e7a3a799914da4891cf288e0b99e23e430e2133.jpg)
ഇന്ത്യ നിരത്തിൽ ജാപ്പനീസ് ഇരുചക്ര നിർമാതാക്കളായ യമഹയുടെ കൊടിപാറിച്ച മോഡലുകളിലൊന്നാണ് FZ. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ഇവിടെ അരങ്ങേറ്റം കുറിച്ച FZ, പിന്നീട് 2014ൽ മുഖം മിനുക്കി V 2.0 രൂപത്തിലെത്തിയിരുന്നു.
ഇപ്പോൾ കെ .ടി.എം ഡ്യൂക്ക്, ഹോണ്ട സിബിആർ 250 മോഡലുകളെ വെല്ലാൻ ഉള്ള വ ലുപ്പത്തിലും കരുത്തിലും ഒരടി മുന്നിലുള്ള FZ25 പുറത്തിറക്കി 2017ൽ വിപണി പിടിക്കാൻ ഇ റങ്ങിയിരിക്കുകയാണ് യമഹ. FZ-S, M-സ്ലാസ് (ഇന്തോനേഷ്യ) എന്നിവയോട് ചേർന്നു നില്ക്കു ന്ന ഡിസൈന്ഫീ ച്ചേഴ്സാ ണ് വാഹനത്തിനുള്ളത്.
249 സിസി എസ്ഒഎച്ച്സി എയർ കൂൾഡ് എഞ്ചിന് 20.65 ബിഎച്ച്പി കരുത്തും 20 എൻഎം ടോർക് മേകും. 5 സ്പീഡാണ് ഗിയർ ബോക്സ് . നൈറ്റ് ബ്ലാക്ക്, ബാളിസ്റ്റിക് ബ്ലൂ, വാരിയർ വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് പുത്തന്‍ FZ ലഭ്യമാകുക. 1.19 ലക്ഷമാണ് ഡൽഹി എക്സ് ഷോറൂം വില. മുഖ്യ എതിരാളികളെക്കാൾ വില കുറവാണെന്നത് FZ 25-ന് ഗുണം ചെയ്തേക്കും. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം എൽഇഡി ടെയിൽ ലാം പും FZ 25ൽ നല്കി യിട്ടുണ്ട്.
148 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം, 43 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്ചെ ലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ അധിക കരുത്തനില്‍ ABS ( ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം) നല്കി യിട്ടില്ല. മുന്നില്‍ 282 എംഎം ഡിസ്ക് ബ്രേക്കും പിന്നില്‍ 220 എംഎം ഡിസ്ക് ബ്രേക്കുമാണ് കമ്പനി നല്കി യിട്ടുള്ളത്.