/kalakaumudi/media/post_banners/48b1aa8d384a67fa3f90c8ea8806a118a64c71604549179127f214ae80af2ef0.jpg)
റിയര്‍ ഡിസ്‌ക് ബ്രേക്കും ചില്ലറ അപ്‌ഡേഷനുമായി പുതിയ യമഹ FZ-S FI വിപണിയില്‍. യമഹയുടെ FZ ഇന്ത്യയിലെത്തി പത്തുവര്‍ഷം തികച്ചതിന്റെ ഭാഗമായാണ് ഈ പുത്തന്‍ പതിപ്പിനെ അവതരിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി എക്‌സ്‌ഷോറൂം 86,042 രൂപയാണ് പുതിയ FZ-S FI ന്റെ വില. 220mm ഹൈഡ്രോളിക് സിങ്കിള്‍ റിയര്‍ ഡിസ്‌ക് ബ്രേക്കും മുന്നില്‍ 282 mm ഡിസ്‌ക് ബ്രേക്കും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.
പുതിയ 10 സ്‌പോക്ക് അലോയ് വീലുകളും ഈ ബൈക്കിന്റെ പ്രധാന സവിശേഷതയാണ്. പുതിയ നിറമാണ് മറ്റൊരു ആകര്‍ഷണം. 'അര്‍മാദ ബ്ലൂ' നിറത്തിലും ഇനി യമഹ FZ-S FI ലഭ്യമാകും. ഇന്ത്യയിലുടനീളമുള്ള യമഹ ഡീലര്‍ഷിപ്പുകളില്‍ പുതിയ FZ-S FI ലഭ്യമാക്കിയിട്ടുണ്ട്. എന്‍ജിന്‍ മുഖത്ത് കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. നിലവിലെ 149 സിസി സിങ്കിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ടഡ് എന്‍ജിനാണ് ഈ ബൈക്കിന് കരുത്ത് പകരുന്നത്.