ഫെതര്‍ലൈറ്റ് ബ്രൈഡല്‍ സാരി എഡിഷനുമായി കല്യാൺ സിൽക്‌സ്

കല്യാണ്‍ സില്‍ക്‌സിന്റെ ഫെതര്‍ലൈറ്റ് ബ്രൈഡല്‍ സാരി സീരീസിന്റെ പുതിയ എഡിഷന്‍ വിപണിയിൽ എത്തുന്നു. സൂപ്പര്‍ ഫെതര്‍ലൈറ്റ് എന്ന പേരിലാണ്ക ല്യാണ്‍ സില്‍ക്‌സിന്റെ ഈ എക്‌സ്‌ക്ലൂസീവ് ബ്രൈഡല്‍ സാരി എഡിഷന്‍ വിപണിയില്‍ എത്തുന്നത്. ഭാരക്കുറവാണ് ഏറ്റവും വലിയ സവിശേഷത.

author-image
Greeshma G Nair
New Update
ഫെതര്‍ലൈറ്റ് ബ്രൈഡല്‍ സാരി എഡിഷനുമായി കല്യാൺ സിൽക്‌സ്

തൃശൂര്‍: കല്യാണ്‍ സില്‍ക്‌സിന്റെ ഫെതര്‍ലൈറ്റ് ബ്രൈഡല്‍ സാരി സീരീസിന്റെ പുതിയ എഡിഷന്‍ വിപണിയിൽ എത്തുന്നു. സൂപ്പര്‍ ഫെതര്‍ലൈറ്റ് എന്ന പേരിലാണ്ക ല്യാണ്‍ സില്‍ക്‌സിന്റെ ഈ എക്‌സ്‌ക്ലൂസീവ് ബ്രൈഡല്‍ സാരി എഡിഷന്‍ വിപണിയില്‍ എത്തുന്നത്. ഭാരക്കുറവാണ് ഏറ്റവും വലിയ സവിശേഷത. ഭാരം ഗണ്യമായി കുറക്കാന്‍ സൂപ്പര്‍സോഫ്റ്റ് എ ഗ്രേഡ് സില്‍ക്കിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

ലൈറ്റ് ബ്രൈഡല്‍ സാരി എന്ന മലയാളികളുടെ മനം കവര്‍ന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സൂപ്പര്‍ ഫെതര്‍ലൈറ്റ് എന്ന പുതിയ ബ്രൈഡല്‍ സാരി സീരീസിന് കല്യാണ്‍ സില്‍ക്‌സ് രൂപം നല്‍കിയത്.5000 രൂപ മുതല്‍ 3 ലക്ഷം രൂപവരെയാണ് ഈ ശ്രേണിയിലെ സാരികളുടെ വില.

കല്യാണ്‍ സില്‍ക്‌സില്‍ നിന്ന് മലയാളികൾ ഓരോ വെഡ്ഡിംഗ് സീസണിലും ഒട്ടേറെ പുതുമകള്‍ പ്രതീക്ഷിക്കുന്നുവെന്ന തിരിച്ചറിവാണ് ദൗത്യം ഏറ്റെടുക്കാനുള്ള കരുത്ത് പകര്‍ന്നതെന്ന് സിഎംഡി ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു. 

 

kalyan silks