/kalakaumudi/media/post_banners/98104613449dd26f65546b85392dfb2ef6120e09d918ec06ed82a8cd538ac24b.jpg)
തിരുവനന്തപുരം: എസ്ബിഐയിലെ അമിത സര്‍വീസ് ചാര്‍ജിനെതിരെ ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരും ഇന്ന് പ്രതിഷേധ ദിനം ആചരിക്കും . ഇടപാടുകള്‍ക്ക് ഉയര്‍ന്ന സര്‍വീസ് ചാര്‍ജിനൊപ്പം, മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കുന്നതടക്കമുള്ള എസ്ബിഐയുടെ തീരുമാനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം.
വൻകിട കള്ളപണക്കാരുടെ ബാധ്യത സാധാരണക്കാരായ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന നയങ്ങളാണ് എസ്ബിഐ ഇപ്പോൾ പിന്തുടരുന്നത് .
ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനും ചേര്‍ന്നാണ് പ്രതിഷേധദിനം ആചരിക്കുന്നത്. ബാങ്കിന്റെ തീരുമാനങ്ങൾക്കെതിരെ തിരുവനന്തപുരത്ത് വൈകുന്നേരം പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കുന്നുണ്ട്.