നോട്ട് പ്രതിസന്ധി: ഉപഭോക്താക്കള്‍ക്ക് ആനുകൂല്യവുമായ് ഓല

ബാംഗ്ളൂര്‍: നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളെ സഹായിക്കുന്ന നടപടിയുമായി ഓല കാബ്സ്. യാത്രയ്ക്കായി വാഹനം വിളിച്ച് ഒരാഴ്ചയ്ക്കകം പണം നല്‍കിയാല്‍ മതി ഓല ക്രെഡിറ്റ് എന്നാണ് ഈ പോസ്റ്റ്

author-image
praveen prasannan
New Update
നോട്ട് പ്രതിസന്ധി: ഉപഭോക്താക്കള്‍ക്ക് ആനുകൂല്യവുമായ് ഓല

ബാംഗ്ളൂര്‍: നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളെ സഹായിക്കുന്ന നടപടിയുമായി ഓല കാബ്സ്. യാത്രയ്ക്കായി വാഹനം വിളിച്ച് ഒരാഴ്ചയ്ക്കകം പണം നല്‍കിയാല്‍ മതി

ഓല ക്രെഡിറ്റ് എന്നാണ് ഈ പോസ്റ്റ് പെയിഡ് സംവിധാനത്തിന് പേര്. തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്കാണ് ഈ സംവിധാനം, ഉപയോഗപ്പെടുത്താനാവുക.

ഉപഭോക്താവിന്‍റെ മുന്‍ ഇടപാടുകള്‍ പരിശോധിച്ച ശേഷമാണ് പുതിയ സേവനത്തിന് അര്‍ഹഹതയുണ്ടൊ എന്ന് തീരുമാനിക്കുക. യാത്രയ്ക്ക് ശേഷം ഏഴ് ദിവസം കഴിഞ്ഞ് നെറ്റ് ബാങ്ക് അല്ലേകില്‍ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേന ഉപഭോക്താക്കള്‍ തങ്ങളുടെ ഓല വാലറ്റ് റീചാര്‍ജ് ചെയ്താല്‍ മതിയാകും.

വാഹനം ബുക് ചെയ്യുന്ന അവസരത്തില്‍ മറ്റ് ഓപ്ഷനുകള്‍ക്കൊപ്പം ഓല ക്രെഡിറ്റ് എന്ന ഓപ്ഷനും ഉണ്ടാകും.

rupee crisis: ola gives more advantage to customers