രാജ്യത്തെ ആദ്യത്തെ സംയോജിത ഇന്ധന കേന്ദ്രം തിരുവനന്തപുരത്ത്

രാജ്യത്തെ ആദ്യത്തെ സംയോജിത ഇന്ധന കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കാൻ തീരുമാനം ആയി .ഇതിനായി തിരുവനന്തപുരം ആനയറയില്‍ സര്‍ക്കാര്‍ വിട്ടു നല്‍കിയ ഭൂമിയിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സംയോജിത ഇന്ധന കേന്ദ്രം സ്ഥാപിക്കാൻ തയ്യാറെടുക്കുന്നത് . സിഎന്‍ജി, എല്‍എന്‍ജി തുടങ്ങിയ ഇന്ധനങ്ങളുടെ വിതരണത്തിനുള്ള കേന്ദ്രമാണ് ആനയറയിൽ സ്ഥാപിക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ ഐഒസിക്ക് ഇതിനായി 1.78 ഏക്കര്‍ സ്ഥലം ആണ് വിട്ടു നല്‍കിയത് .

author-image
uthara
New Update

ആനയറയില്‍ എല്‍എന്‍ജി സംഭരണകേന്ദ്രം, ഫില്ലിംഗ് യൂനിറ്റ് , എല്‍എന്‍സിജി ഉത്പാദന-സംഭരണ-വിതരണകേന്ദ്രം, പെട്രോള്‍-ഡീസല്‍ വിതരണം എന്നിവയ്ക്ക് വേണ്ടിയുള്ള കേന്ദ്രമാണ് ഉണ്ടാവുക. കെഎസ്ആര്‍ടിസിക്കും ഈ കേന്ദ്രത്തില്‍ നിന്നും ഇന്ധനം ലഭ്യമാക്കാൻ തീരുമാനം ആയി .

സിഎന്‍ജി സ്റ്റേഷനുകൾ തിരുവനന്തപുരം നഗരത്തില്‍ അഞ്ച് പെട്രോള്‍ പമ്പുകളില്‍ ആണ് സ്ഥാപികുന്നത് സിഎന്‍ജി ലഭ്യത നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉറപ്പു വരുത്തുന്ന രീതിയിലാകും ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നത് ഇന്ധനചെലവ് കുറക്കാനും . അന്തരീക്ഷ മലിനീകരണം കുറക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു പദ്ധതി ഉടലെടുത്തിരിക്കുന്നത് .

fuel