രവീന്ദ്രനാഥ് കമ്മത്തിന് ദി ഡസ്റ്റിനേഷന്‍ കേരള സ്റ്റാര്‍ട്ട്അപ്പ് അവാര്‍ഡ്

കൊച്ചി : സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നല്‍കിയ പ്രോത്സാഹനങ്ങളും സംഭാവനകളും പരിഗണിച്ച് നെക്സ്റ്റ് എജ്യൂക്കേഷന്റെ സഹസ്ഥാപകനും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ രവീന്ദ്രനാഥ് കമ്മത്തിന് ദി ഡസ്റ്റിനേഷന്‍ കേരള സ്റ്റാര്‍ട്ട്അപ്പ് അവാര്‍ഡ് 2017ലെ മിഡാസ് ഇന്‍വെസ്റ്റര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു. ടി.ഐ.ഇ കേരളയും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും (കെ എസ് യു എം) കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷനും (കെ എസ് ഐ ഡി സി)യും ചേര്‍ന്നാണ് ദി ഡസ്റ്റിനേഷന്‍ കേരള സ്റ്റാര്‍ട്ട്അപ്പ് അവാര്‍ഡ് 2017 നല്‍കുന്നത്.

author-image
Raji Mejo
New Update

'ഒരു നിക്ഷേപകന്‍ എന്നതിലുപരി സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ഒപ്പം സഞ്ചരിക്കുകയും അതിനായി സമയം കണ്ടെത്തുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഒരാളെയാണ് ഞങ്ങള്‍ തിരയുന്നത്. കേരളത്തിലെ വ്യാവസായിക രംഗത്തും ഗുഡ്മെത്തേഡ്സിനും ശാസ്ത്ര റോബോട്ടിക്ക്സിനും നല്‍കികൊണ്ടിരിക്കുന്ന സംഭാവനകളും കണക്കിലെടുത്താണ് രവീന്ദ്രക്ക് അവാര്‍ഡ് നല്‍കുന്നതെന്ന്' ദി ഡസ്റ്റിനേഷന്‍ കേരള സ്റ്റാര്‍ട്ട്അപ്പ് അവാര്‍ഡ് 2017 ജൂറിഅംഗങ്ങള്‍ പറഞ്ഞു.
അനവധി വര്‍ഷങ്ങളായി രാജ്യത്തിനും പ്രത്യേകിച്ച് കേരളത്തിലെയും സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് സംരംഭകത്വവും നവീകരണവും കൊണ്ടുവരാന്‍ കമ്മത്ത് ഒരു മാലാഖയെ പോലെ പ്രവര്‍ത്തിച്ചതാണ്. ശാസ്ത്ര റോബോട്ട്ക്സിന് മൂലധനവും ബുദ്ധിയും നല്‍കി കമ്പനിയെ ടി ഐ ഇ സിലിക്കണ്‍ വാലിയുടെ ടി ഐ ഇ 50 അവാര്‍ഡ് നേടികൊടുത്തതും അദ്ദേഹമാണ്.
നെക്സ്റ്റ് എജ്യൂക്കേഷനെകുറിച്ച് കമ്മത്ത് ഏറെ പഠനം നടത്തിയിട്ടുണ്ട്. 2500 പേരടങ്ങുന്ന ഒരു കൂട്ടായ്മയ്ക്ക് ഇന്ത്യയിലുടനീളം 10000 സകൂളുകളുണ്ട്. ഹൈദരാബാദില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ 12 വിദ്യാഭ്യാസ സംരഭത്തിനും പുറകില്‍ ഇദ്ദേഹമാണ്. സംഘടനയുടെ മറ്റ് എല്ലാമേഖലകളിലും എന്നോണം ധനകാര്യ മേഖലയേയും നിയന്ത്രിക്കുന്നത് കമ്മത്താണ്. അപകടസാധ്യത കുറഞ്ഞ ബിസിനസിനെ ഉത്തരവാദിത്വത്തോടെയും സുസ്ഥിരമായും ഉത്തരവാദിത്വത്തോടെയും വളര്‍ത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.

ഒരു കോടിരൂപ ബാങ്കില്‍ നിക്ഷേപിച്ചാല്‍ അതില്‍നിന്നും വരുമാനം സുരക്ഷിതമായി ലഭിക്കും എന്നാല്‍ അത് പുതിയ ആശയങ്ങളില്‍ നിക്ഷേപിച്ചാല്‍ മൂലധനം വരെ നഷ്ടമായേക്കാം. പക്ഷേ എല്ലാം ഭാഗ്യമാണ് ചിലപ്പോള്‍ രണ്ടിരട്ടിയായി ലാഭം തിരിച്ചുകിട്ടിയേക്കാം. അതുണ്ടാക്കുന്ന തൊഴിലവസരങ്ങളും സാമ്പത്തികവളര്‍ച്ചയും പറയേണ്ടതില്ലല്ലോ' എന്നും അദ്ദേഹം പറഞ്ഞു.

Co-founder of next education Midas Investor Award