
കൊച്ചി: കയര്‍ബോര്‍ഡും സിപ്പെറ്റും സംയുക്തമായി ചകിരിനാരിനാല്‍ ബലപ്പെടുത്തിയ പ്രകൃതിക്കിണങ്ങിയ ഹരിത പ്ലാസ്റ്റിക്കുകളുടെ വികസനത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. ഇത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം 30 ശതമാനത്തോളം കുറയ്ക്കുന്നതായി വ്യക്തമാക്കപ്പെട്ടു. സെമിനാറില്‍ കയര്‍, പ്ലാസ്റ്റിക്ക് മേഖലകളിലെ ഉല്പാദകരും വ്യവസായികളും പങ്കെടുത്തു.
ചകിരിനാരിന്റെ വൈവിധ്യവല്ക്കരണത്തിനും പ്ലാസ്റ്റിക്ക് ഉപയോഗം മൂലം ഉണ്ടാകുന്ന കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് കുറക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമായി കയര്‍ബോര്‍ഡ് ചെയര്‍മാനും മുന്‍ എംപിയുമായ സി.പി. രാധാകൃഷ്ണന്‍ മുന്‍കൈയെടുത്ത് കയര്‍ബോര്‍ഡും സിപെറ്റും സംയുക്തമായി നടത്തിയ പരീക്ഷണങ്ങളുടെ ഫലമായിട്ടാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
കയര്‍ബോര്‍ഡ് സെക്രട്ടറി എം കുമാരരാജ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സി. സി. ആര്‍. ഐ ഡയറക്ടര്‍ ഡോ. ദാസ് അനിതാ രവീന്ദ്രനാഥ് ഈ സാങ്കേതിക വിദ്യയുടെ ആമുഖ പ്രഭാഷണം നടത്തി. സിപ്പെറ്റ് ഡയറക്ടര്‍ ടി. ഒ. വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
