/kalakaumudi/media/post_banners/f3f17463f38243f3a9d0a23e265c2abb4f905c3ef675b72d5ef0d15ffe692864.jpg)
മുംബൈ: നോട്ട്നിരോധനത്തിൽ നേട്ടം കൊയ്ത് ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ പേ ടിഎം. കമ്പനിയുടെ ഓഹരി വിറ്റുമാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുള്ള ഇടപാട് 100 കോടി രൂപയാണ് .
പേ ടിഎം മാത്രമല്ല പല ഐടി സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഓഹരി നല്‍കുന്ന പതിവുണ്ട്. 4,000 ജീവനക്കാരില്‍ 500 പേര്‍ക്കാണ് പേ ടിഎം ഓഹരി നല്‍കിയത്. അവരില്‍ 47 പേര്‍ ഓഹരി വിറ്റു. ഒരാള്‍ക്ക് ശരാശരി ലഭിച്ചത് രണ്ടു കോടി രൂപ. കമ്പനിയില്‍ ജീവനക്കാര്‍ക്ക് ഓഹരി പങ്കാളിത്തം നാലു ശതമാനമുണ്ട്. സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയ്ക്കാണ് വ്യക്തിഗത ഓഹരി കൂടുതല്‍, 19 ശതമാനം. ചൈനീസ് കമ്പനി ആലിബാബയുടെ ഉടമസ്ഥതയിലുള്ള ആന്റ് ഫിനാന്‍ഷ്യലിന് 45 ശതമാനം ഓഹരി.
വിപണിയില്‍ ലിസ്റ്റ് ചെയ്യാതെയാണ് പേടിഎമ്മിന്റെ നേട്ടം. കമ്പനിയുടെ സ്വീകാര്യത വര്‍ധിച്ചപ്പോള്‍ ഓഹരിയുടെ മൂല്യമുയര്‍ന്നത് മെച്ചമായി. നവംബറില്‍ 14 കോടി പേരാണ് പേടിഎം വഴി ഇടപാട് നടത്തിയത്. നാലു മാസത്തിനു ശേഷം 20 കോടിയായി ഉയര്‍ന്നു. വിപണിയില്‍ നിന്ന് ലഭിച്ചത് 31,200 കോടി രൂപ. ഫ്‌ളിപ്പ്കാര്‍ട്ട്, പേയു, സ്‌നാപ്ഡീല്‍ തുടങ്ങിയ കമ്പനികളും ഇതേ വഴി സ്വീകരിച്ചുവെങ്കിലും പേ ടിഎമ്മിനു സമാനം നേട്ടം കൊയ്യാനായില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
