/kalakaumudi/media/post_banners/1dce51bbf3185a36fe2356cf2ffa7e4f6f799fc7325241a51b675632e2ed7e6c.jpg)
ന്യൂഡല്‍ഹി: ഒരു വര്‍ഷമായി പണമിടപാടുകള്‍ നടത്താത്ത യുപിഐ ഐഡികളും നമ്പറുകളുമുപയോഗിച്ച് ജനുവരി മുതല്‍ പണം സ്വീകരിക്കാന്‍ താല്‍ക്കാലിക വിലക്ക് നേരിട്ടേക്കാം. ഒരു വര്‍ഷമായി പണം സ്വീകരിക്കുകയോ അയയ്ക്കുകയോ ചെയ്യാത്ത യുപിഐ ഐഡികളും നമ്പറുകളും ഡിസംബര്‍ 31നകം താല്‍ക്കാലികമായി മരവിപ്പിക്കാന്‍ നാഷനല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യാണ് ഉത്തരവിട്ടത്.
ഉപയോഗമില്ലാത്ത യുപിഐ ഐഡികളും അതുമായി ബന്ധപ്പെ' നമ്പറുകളും കണ്ടെത്തി അവയിലേക്ക് പണം എത്തുന്നത് വിലക്കാനാണ് നിര്‍ദേശം. ജനുവരി മുതല്‍ ഇക്കാരണത്താല്‍ പണം സ്വീകരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവർ അതത് യുപിഐ ആപ്പില്‍ വീണ്ടും റജിസ്റ്റര്‍ (റീറജിസ്റ്റര്‍) ചെയ്യണം. ഇത് ചെയ്താല്‍ യുപിഐ സേവനം പഴയതുപോലെ ലഭ്യമാകും.
വ്യക്തികള്‍ ഫോൺ നമ്പറുകള്‍ മാറുമ്പോള്‍ പലപ്പോഴും പഴയ നമ്പര്‍ യുപിഐ ഐഡിയില്‍ നിവിച്ഛേദിക്കാൻ വിട്ടുപോകാറുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർദ്ദേശ 'പ്രകാരം നിഷ്‌ക്രിയമായ നമ്പര്‍ 90 ദിവസം കഴിഞ്ഞ് മറ്റൊരു വ്യക്തിക്ക് അനുവദിച്ചേക്കാം. ഇതുവഴിയുണ്ടായേക്കാവു ദുരുപയോഗം തടയാനാണ് എന്‍പിസിഐയുടെ നീക്കം.