ആലിയ ഭട്ട് ഇന്ത്യയിലെ യൂബര്‍ ഈറ്റ്സ് ബ്രാന്‍ഡ് അംബാസിഡര്‍

ആലിയ ഇന്ത്യയിലെ ദശലക്ഷം ആളുകളുടെ പ്രചോദനമാണ്. യുവാക്കള്‍ ആലിയയുടെ ഊര്‍ജ്ജസ്വലതലും വ്യക്തിത്വവും പിന്‍തുടരാന്‍ ശ്രമിക്കുകയാണ്. ആലിയ പോലുള്ളൊരു വ്യക്തിയെ കമ്പനിയുടെ ബോര്‍ഡിലേക്ക് വരുന്നത് ഏറെ സന്തോഷുമുള്ള കാര്യമാണ്. ആലിയയു

author-image
Anju N P
New Update
  ആലിയ ഭട്ട് ഇന്ത്യയിലെ യൂബര്‍ ഈറ്റ്സ് ബ്രാന്‍ഡ് അംബാസിഡര്‍

'ആലിയ ഇന്ത്യയിലെ ദശലക്ഷം ആളുകളുടെ പ്രചോദനമാണ്. യുവാക്കള്‍ ആലിയയുടെ ഊര്‍ജ്ജസ്വലതലും വ്യക്തിത്വവും പിന്‍തുടരാന്‍ ശ്രമിക്കുകയാണ്. ആലിയ പോലുള്ളൊരു വ്യക്തിയെ കമ്പനിയുടെ ബോര്‍ഡിലേക്ക് വരുന്നത് ഏറെ സന്തോഷുമുള്ള കാര്യമാണ്. ആലിയയുടെ ചുറുചുറുക്കും തനത് ശൈലിയുമാണ് ഒരു നടി എന്ന നിലയില്‍ അവരെ പ്രശസ്തയാക്കിയത്. ഈ ഗുണങ്ങള്‍ യൂബര്‍ ഇറ്റ്സിന്റെയും അവിഭാജ്യ ഘടകമാണ്. ഇതുതന്നെയാണ് യൂബര്‍ ഈറ്റ്സിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി ആലിയയെ കമ്പനി തെരഞ്ഞെടുത്തതെന്ന് യൂബര്‍ ഈറ്റ്സ് ഇന്ത്യ ആന്‍ഡ് ദക്ഷിണ ഏഷ്യന്‍ തലവന്‍ ഭാവിക് റാത്തോഡ് പറഞ്ഞു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബറാണ് യൂബര്‍ ഈറ്റ്സ് സേവനവും ലഭ്യമാക്കിയത്. 2014ല്‍ ലോസ് ഏഞ്ചല്‍സില്‍ ചെറിയ രീതിയില്‍ ഭക്ഷണ വിതരണ ദാക്കാളായി തുടങ്ങിയ യൂബര്‍ ഈറ്റ്സ് 2015 ഡിസംബറില്‍ പ്രത്യേക ആപ്ലിക്കേഷനായി ടോറന്റോയില്‍ അവതരിപ്പിച്ചു. ഇന്ന് ലോകത്ത് 350ലധികം നഗരങ്ങളില്‍ ഒറ്റ ആപ്ലിക്കേഷനില്‍ യൂബര്‍ ഈറ്റ്സിന്റെ സേവനം ലഭ്യമാണ്.

2017ലാണ് യൂബര്‍ ഈറ്റ്സ് ഇന്ത്യയില്‍ സേവനം ആരംഭിച്ചത്. രാജ്യത്ത് 37 നഗരങ്ങളില്‍ യൂബര്‍ ഈറ്റ്സിന്റെ സേവനം ലഭ്യമാണ്.

 

Uber Eats