ബാങ്ക് ലോക്കര്‍ കരാര്‍ ഡിസംബര്‍ 31 ന് മുമ്പ് പുതുക്കണം

ബാങ്കുകളിലെ ലോക്കര്‍ കരാറുകള്‍ ഡിസംബര്‍ 31 ന് മുന്‍പ് പുതുക്കണമെന്ന് റിസര്‍വ് ബാങ്ക്.

author-image
anu
New Update
ബാങ്ക് ലോക്കര്‍ കരാര്‍ ഡിസംബര്‍ 31 ന് മുമ്പ് പുതുക്കണം

കൊച്ചി: ബാങ്കുകളിലെ ലോക്കര്‍ കരാറുകള്‍ ഡിസംബര്‍ 31 ന് മുന്‍പ് പുതുക്കണമെന്ന് റിസര്‍വ് ബാങ്ക്. ലോക്കറുകള്‍ എടുത്തിട്ടുള്ള ഉപഭോക്താക്കള്‍ ബാങ്കിന്റെ ശാഖകള്‍ സന്ദര്‍ശിച്ച് പുതിയ കരാര്‍ ഒപ്പിട്ട് നല്‍കണം.

കരാര്‍ പുതുക്കിയില്ലെങ്കില്‍ ലോക്കറിലേക്കുള്ള പ്രവേശനം നിഷേധിക്കാനും ഉപഭോക്താക്കളില്‍ നിന്ന് അധിക ചാര്‍ജുകള്‍ ഈടാക്കാനും ലോക്കര്‍ പടിച്ചെടുക്കാനും ബാങ്കുകള്‍ക്ക് കഴിയും. കരാര്‍ പുതുക്കുന്നതിന് സ്റ്റാമ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബാങ്കുകള്‍ നല്‍കണം. കരാര്‍ പുതുക്കിയാല്‍ ലോക്കറുകള്‍ സാധാരണ നിലയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

Business News Latest News