/kalakaumudi/media/post_banners/d0cc5fada9e6008bb0ee0e7ea4918757666a420099522fa8a14871202e092fc2.jpg)
ന്യൂഡൽഹി: അദാനി ഗ്രൂപ്പിന് വായ്പ നൽകുന്നത് തുടരാൻ തയ്യാറാണെന്ന് ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ.ലോകത്തിലെ ഏറ്റവും വലിയ ചേരി പുനർനിർമ്മിക്കുന്നതിനുള്ള ഒരു പ്രോജക്റ്റിന് ഉൾപ്പെടെ, പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പിന് അധിക പണം വായ്പ നൽകുന്നത് പരിഗണിക്കാൻ തയ്യാറാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് ചദ്ദ പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ ഓഹരികൾ നേരിടുന്ന ചാഞ്ചാട്ടത്തെ കുറിച്ച് തനിക്ക് ആശങ്ക ഇല്ലെന്നും മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ, കമ്പനിക്ക് വായ്പ നൽകുമെന്നും സഞ്ജീവ് ചദ്ദ പറഞ്ഞുയു എസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ചിന്റെ റിപോർട്ടോടു കൂടിയാണ് അദാനി ഓഹരികൾ കുത്തനെ ഇടിഞ്ഞത്.
ഇതോടെ അദാനിയുടെ വായ്പകൾ ചോദ്യം ചെയ്യപ്പെട്ടു. ലോകത്തിലെ സമ്പന്ന പട്ടികയിലെ രണ്ടാം സ്ഥാനത്ത് നിന്നും അദാനി വീണു. ആദ്യ പത്തിൽ നിന്നും പോലും പുറത്തായി.ഇതോടെ അടുത്ത മാസം നൽകേണ്ട 500 മില്യൺ ഡോളർ ബ്രിഡ്ജ് ലോൺ റീഫിനാൻസ് ചെയ്യാൻ ചില ബാങ്കുകൾ വിസമ്മതിച്ചു.