തിരുവനന്തപുരം കോഴിക്കോട് ദിവസേന യാത്രാസർവീസുമായി എയർ ഇന്ത്യ

തിരുവനന്തപുരത്തെയും, കോഴിക്കോടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രാ സര്‍വീസ് എയര്‍ ഇന്ത്യ തിങ്കളാഴ്ച്ച ആരംഭിച്ചു. യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യം സാധ്യമാക്കുക വഴി ദിവസേന കോഴിക്കോടും തിരുവന്തപുരവും തമ്മില്‍ ബന്ധമാണ് സാധ്യമായിട്ടുള്ളത്.

author-image
Greeshma G Nair
New Update
തിരുവനന്തപുരം  കോഴിക്കോട്  ദിവസേന യാത്രാസർവീസുമായി  എയർ ഇന്ത്യ

തിരുവനന്തപുരത്തെയും, കോഴിക്കോടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രാ സര്‍വീസ് എയര്‍ ഇന്ത്യ തിങ്കളാഴ്ച്ച ആരംഭിച്ചു. യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യം സാധ്യമാക്കുക വഴി ദിവസേന കോഴിക്കോടും തിരുവന്തപുരവും തമ്മില്‍ ബന്ധമാണ് സാധ്യമായിട്ടുള്ളത്.

എയര്‍ ഇന്ത്യ സിഇഒ കെ ശ്യാമം സുന്ദര്‍ ഫ്ലാഗ് ഓഫ് ചെയ്ത സര്‍വീസില്‍ ദിവസേന 164 യാത്രക്കാര്‍ക്കാണ് ഒരു ഭാഗത്തേക്കുള്ള സേവനം പ്രയോജനപ്പെടുത്തുവാന്‍ സാധിക്കുന്നത്.

രാവിലെ എഴ് മണിക്ക് തിരുവനന്തപുരത്ത് നിന്ന് തുടങ്ങുന്ന സര്‍വീസ് എട്ട് മണിക്ക് കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലും, വൈകിട്ട് പത്തരയ്ക്ക കോഴിക്കോട് നിന്ന് തുടങ്ങി പത്തിനൊന്നരയ്ക്ക് തിരുവനന്തപുരം എത്തിച്ചേരുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ആരംഭമെന്ന നിലയില്‍ 2400 രൂപയ്ക്കാണ് സേവനം അവതരിപ്പിച്ചിരിക്കുന്നത്.

മലബാര്‍ പ്രദേശത്തെ ആഭ്യന്തരയാത്രക്കാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരുവനന്തപുരത്ത് നിന്നും പോകുന്നതിനായി ഈ യാത്രാ സര്‍വ്വീസ് ഉപകാരപ്രദമാകും.

tvm to calicut air india