അന്താരാഷ്ട്ര വനിതാദിനം; ഒരാഴ്ച കെടിഡിസി ഹോട്ടലുകളിൽ വനിതകൾക്ക് 50 % ഡിസ്കൗണ്ട്

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് എട്ടിന് വനിതകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കെടിഡിസി.

author-image
Lekshmi
New Update
അന്താരാഷ്ട്ര വനിതാദിനം; ഒരാഴ്ച കെടിഡിസി ഹോട്ടലുകളിൽ വനിതകൾക്ക് 50 % ഡിസ്കൗണ്ട്

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് എട്ടിന് വനിതകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്കെ ടിഡിസി.കോർപറേഷന്റെ കീഴിലുള്ള ഹോട്ടലുകളിൽ വാടകയിനത്തിൽ 50 ശതമാനം കിഴിവാണ് വനിതകൾക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

മാർച്ച് അഞ്ചാം തീയതി മുതൽ 11 വരെയായിരിക്കും ഈ ഡിസ്കൗണ്ട് ലഭിക്കുക.ഇതു കൂടാതെ ഭക്ഷണവിഭവങ്ങളിൽ 20 ശതമാനവും ഡിസ്കൗണ്ടുണ്ടാകും.വ്യക്തിപരമോ, കുടുംബപരമായോ ആവശ്യങ്ങൾക്ക് വനിതകൾ ബുക്കിങ്ങിനായി സമീപിക്കുമ്പോൾ ഈ സൗജന്യങ്ങൾ ലഭിക്കുമെന്ന് കെടിഡിസി അറിയിച്ചു.

ഓഫര്‍ ലഭിക്കുന്ന കെടിഡിസി ഹോട്ടലുകൾ

1. മാസ്കറ്റ് ഹോട്ടൽ, തിരുവനന്തപുരം

2. സമുദ്ര, കോവളം

3. വാട്ടർസ്കേപ്സ്, കുമരകം

4. ബോൾഗാട്ടി പാലസ് & ഐലൻഡ് റിസോർട്ട്, കൊച്ചി

5. ആരണ്യ നിവാസ്, തേക്കടി

6. ലേക്ക് പാലസ്, തേക്കടി

7. സുവാസം കുമരകം ഗേറ്റ് വേ, തണ്ണീർമുക്കം

8. പെരിയാർ ഹൗസ്, തേക്കടി

9. നന്ദനം, ഗുരുവായൂർ

10. ഗാർഡൻ ഹൗസ്, മലമ്പുഴ

11. പെപ്പർ ഗ്രോവ്, വയനാട്

12. ഫോക്ക് ലാൻഡ്, പറശ്ശിനിക്കടവ്

13. ലൂം ലാൻഡ്, കണ്ണൂർ

14. റിപ്പിൾ ലാൻഡ്, ആലപ്പുഴ

15. റെയിൻഡ്രോപ്സ്, ചെന്നൈ

women international womens day ktdc announces